നാളെ നടക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റ് ഇഷാന്ത് ശർമ്മയ്ക്ക് നഷ്ടമായേക്കുമെന്ന് സൂചന.

ഇന്ത്യൻ പേസർ ഇഷാന്ത് ശർമ്മയ്ക്ക് ന്യൂസിലൻഡിനെതിരെ നാളെ ആരംഭിക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റ് മത്സരം നഷ്ടമായേക്കുമെന്ന് സൂചന.

നാളെ നടക്കാനിരിക്കുന്ന  രണ്ടാം ടെസ്റ്റ് ഇഷാന്ത് ശർമ്മയ്ക്ക് നഷ്ടമായേക്കുമെന്ന് സൂചന.


ഇന്ത്യൻ പേസർ ഇഷാന്ത് ശർമ്മയ്ക്ക് ന്യൂസിലൻഡിനെതിരെ നാളെ ആരംഭിക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റ് മത്സരം നഷ്ടമായേക്കുമെന്ന് സൂചന. താരത്തിന്റെ കാലിനേറ്റ പരിക്കാണ് ഇതിന് കാരണം. മത്സരദിനം രാവിലെ ഇഷാന്തിന്റെ ഫിറ്റ്നസ് നോക്കിയതിന് ശേഷം മാത്രമേ അദ്ദേഹത്തെ അന്തിമ ഇലവനിൽ ഉൾപ്പെടുത്തണമോയെന്ന് മാനേജ്‌മെന്റ് തീരുമാനിക്കൂ എന്നതിനാൽ വലിയ ആശങ്കയിലാണ് ഇപ്പോൾ ആരാധകർ.

ഡെൽഹിക്ക് വേണ്ടി രഞ്ജി ട്രോഫിയിൽ കളിക്കുമ്പോളായിരുന്നു ഇഷാന്തിന്റെ കാലിന് പരിക്കേൽക്കുന്നത്. ഇതേത്തുടർന്ന് കുറച്ച് നാൾ കളത്തിന് വെളിയിലായിരുന്ന ഇഷാന്ത് പരിക്കിൽ നിന്ന് മോചിതനായി ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ടീമിലേക്ക് തിരിച്ചെത്തിയിരുന്നു. രണ്ടാം ടെസ്റ്റിന് മുന്നോടിയായി നടന്ന പരിശീലനത്തിലും മികച്ച രീതിയിലാണ് അദ്ദേഹം പന്തെറിഞ്ഞത്. എന്നാൽ ഇന്ന് 20 മിനുറ്റ് പന്തെറിഞ്ഞതിന് ശേഷം കാലിലെ പരിക്കിനെത്തുടർന്ന് ഇഷാന്ത് പരിശീലനം മതിയാക്കി. വേദന കലശലായതിനെത്തുടർന്ന് താരം പിന്നാലെ മൈതാനം വിട്ടുകയും ചെയ്തു‌. നിലവിൽ ലഭിക്കുന്ന സൂചനകൾ അനുസരിച്ച് ഇഷാന്ത് രണ്ടാം ടെസ്റ്റിൽ കളിക്കാനുള്ള സാധ്യതകൾ വിരളമാണ്. ഇന്ത്യൻ ടീമിലെ ഏറ്റവും പരിചയസമ്പന്നനായ ബോളറായ ഇഷാന്ത് രണ്ടാം മത്സരത്തിൽ കളിച്ചേക്കില്ലെന്ന വാർത്ത ആരാധകർക്ക് വലിയ നിരാശ നൽകുന്നുണ്ട്.

അതേ സമയം ഇഷാന്ത് കളിച്ചില്ലെങ്കിൽ വലം കൈയ്യൻ പേസർ ഉമേഷ് യാദവാകും രണ്ടാം ടെസ്റ്റിൽ ടീമിലെത്തുക.