വിഷു സ്പെഷ്യൽ ചക്കപ്രഥമൻ തയ്യാറാക്കിയാലോ.

വിഷു സ്പെഷ്യൽ ചക്കപ്രഥമൻ തയ്യാറാക്കിയാലോ.


പ്രഥമൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ ഒരു വിഷു സ്പെഷ്യൽ ചക്കപ്രഥമൻ തയ്യാറാക്കിയാലോ. ഈ രീതിക്ക് ഒന്ന് ഉണ്ടാക്കി നോക്കൂ. എളുപ്പത്തിൽ ഇത് വീട്ടിൽ ഉണ്ടാക്കാവുന്നതേ ഉള്ളൂ. 

ചേരുവകൾ

1. ചക്ക വരട്ടിയത്–500 ഗ്രാം 
2. ശർക്കര 
3. തേങ്ങ–മൂന്നെണ്ണം 
4. ചുക്കുപൊടി–ഒരു ടീസ്‌പൂൺ 
5. ജീരകപ്പൊടി–അര ടീസ്‌പൂൺ 
6. ഏലയ്‌ക്കാപ്പൊടി–കാൽ ടീസ്‌പൂൺ 
7. തേങ്ങാപ്പാൽ–മൂന്നാംപാൽ (ഒരു ലീറ്റർ), രണ്ടാം പാൽ (മുക്കാൽ ലീറ്റർ), ഒന്നാം പാൽ (കാൽ ലീറ്റർ) 
8. നെയ്യ്–അഞ്ച് ടീസ്‌പൂൺ

പാകം ചെയ്യുന്ന വിധം 

ശർക്കരപ്പാനിയിൽ ചക്ക വരട്ടി എടുക്കുക. തേങ്ങ ചിരകി ചതച്ച് 3 പാലും എടുക്കുക. മൂന്നാം പാലും പിന്നെ രണ്ടാം പാലും ചേർത്ത് ഇളക്കുക. കുറുകി വരുമ്പോൾ അടുപ്പിൽനിന്നു വാങ്ങി തലപ്പാൽ ചേർക്കുക. അതിലേക്ക് ചുക്കുപൊടി, ജീരകപൊടി , ഏലക്കപൊടി എന്നിവചേർക്കുക. തേങ്ങ ചെറുതായി അരിഞ്ഞ് നെയ്യിൽ വറുത്തുചേർക്കുക.