ചക്കക്കുരു ഷേക്കുമായി നവ്യാനായര്‍.

ഇപ്പോള്‍ നവ്യയുടെ ചക്കക്കുരു ഷേക്ക് ആണ് വൈറല്‍.

ചക്കക്കുരു ഷേക്കുമായി നവ്യാനായര്‍.


ലോക്ക് ഡൗണ്‍ കാലത്ത് വ്യത്യസ്തമായ ഒരു വിഭവവുമായി എത്തിയിരിക്കുകയാണ് നവ്യാനായര്‍. ആദ്യം ഡാല്‍ഗോന കോഫി ആയിരുന്നെങ്കില്‍ ഇപ്പോള്‍ ചക്കക്കുരു ഷേക്ക് ആണ് വൈറല്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നവ്യ ചക്കക്കുരു ഷേക്ക് ഉണ്ടാക്കിയെന്നും സംഗതി രുചികരമാണെന്നും പറഞ്ഞത്. 'ചക്കക്കുരു ഷേക്ക് ഉണ്ടാക്കി, സത്യമായിട്ടും ഇതു രുചികരമാണ് ' - എന്നാണ് താന്‍ ഉണ്ടാക്കിയ ഷേക്കിന്റെ ചിത്രത്തിനൊപ്പം നവ്യ കുറിച്ചത്.

ഇതിനുമുന്‍പും ലോക്ക്ഡൗണ്‍ വിശേഷങ്ങള്‍ നവ്യ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. മകന്‍ സായിയുടെ ക്വാറന്റൈന്‍ കഥകളാണ് താരം ഏറെയും പങ്കുവയ്ക്കാറാണ്. പറമ്പ് വൃത്തിയാക്കാന്‍ ഇറങ്ങിയ സായിയുടെ വിഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. 

ചക്കക്കുരു ഷേക്ക് ഉണ്ടാക്കാം:

ചക്കക്കുരുവിന്റെ പുറത്തെ വെളുത്ത പാട കളഞ്ഞശേഷം നന്നായി കഴുകി എടുക്കണം. തവിട്ട് നിറമുള്ള പുറം തൊലി കളയാന്‍ പാടില്ല. കുക്കറിലിട്ട് നന്നായി വേവിക്കണം. ചൂട് ആറിയ ശേഷം മിക്സിയിലിട്ട് ലേശം തണുത്ത പാലും പഞ്ചസാരയും ചേര്‍ത്ത് അരച്ച്‌ പേസ്റ്റ് രൂപത്തില്‍ ആക്കുക. കുഴമ്പ് പരുവം ആയ ശേഷം ആവശ്യത്തിന് പാലും പഞ്ചസാരയും ഏലക്കാ തരിയും ചേര്‍ത്ത് മിക്സിയില്‍ അടിച്ചെടുക്കാം. ചക്കക്കുരു ഷേക്ക് റെഡിയായി.