മലയാളത്തിൽ എല്ലാ കാലത്തും വ്യത്യസ്തമായ ട്രീറ്റ്മെന്റ് "ജല്ലിക്കട്ട്".

മലയാളത്തിൽ എല്ലാ കാലത്തും വ്യത്യസ്തമായ ട്രീറ്റ്മെന്റ് പരീക്ഷിക്കുന്ന സംവിധായകനാണ് ലിജോ ജോസ് പല്ലിശ്ശേരി..

മലയാളത്തിൽ എല്ലാ കാലത്തും വ്യത്യസ്തമായ ട്രീറ്റ്മെന്റ്


 "ജല്ലിക്കട്ട്"..

മലയാളത്തിൽ എല്ലാ കാലത്തും വ്യത്യസ്തമായ ട്രീറ്റ്മെന്റ് പരീക്ഷിക്കുന്ന സംവിധായകനാണ് ലിജോ ജോസ് പല്ലിശ്ശേരി.. ആന്റണി വർഗീസ് , ചെമ്പൻ വിനോദ് , സാബുമോൻ തുടങ്ങിയ താരനിരയിൽ പുറത്തിറങ്ങിയ "ജല്ലിക്കട്ട്" ലിജോ എന്ന മേക്കറുടെ പുതിയ പരീക്ഷണമാണ്..

സീരിയസായി സിനിമ കാണുന്നവർക്ക് ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു തീയറ്റർ എക്സ്പീരിയൻസ് ചിത്രം സമ്മാനിക്കുന്നു..

അറവ് ശാലയിലേക്ക് കൊണ്ട് വന്ന ഒരു പോത്ത് കയറും പൊട്ടിച്ചു നാട്ടിൽ ഓടുന്നതും അതിനെ പിടിക്കാൻ ഒരു പറ്റം പിന്നാലെ ഓടുന്നതുമാണ് കഥാപശ്ചാത്തലം..

ഒന്നര മണിക്കൂറിൽ ഈ ഒരു സബ്ജക്ടിനൊപ്പം ഒരുപാട് ഡീറ്റയലിംഗ് സംവിധായകൻ പറയാൻ ശ്രമിച്ചിട്ടുണ്ട്.. സിനിമയുടെ മേക്കിംഗ്‌ സ്റ്റൈൽ ടോപ്പ് ലെവലിൽ തന്നെ നിൽക്കുന്നുണ്ട്.. വിഷ്യൽസ് ആണ് മറ്റൊരു പ്രധാന ആകർഷണ ഘടകം.. ഗിരീഷ് ഗംഗാധരന്റെ ക്യാമറ വർക്കുകൾ അത്രത്തോളം കിടിലമായി പ്രേക്ഷകന് അനുഭവപ്പെടുന്നുണ്ട്..

സ്റ്റോറി ലൈനിൽ വലിയ എൻഗേജിംഗ്‌ ഒന്നും തോന്നിയിരിന്നില്ലെങ്കിലും ടെക്‌നിക്കൽ വശം പ്രേക്ഷകനെ പിടിച്ചിരുത്തുന്നുണ്ട്.. സൗണ്ട് എഫക്ട് , ബി.ജി.എം , വി.എഫ്.എക്‌സ് ഒക്കെ സിനിമയുടെ ഗ്രാഫ് വലിയ രീതിയിൽ ഉയർത്തിയിട്ടുണ്ട്..

ഒറ്റ ഷോട്ടിൽ ചെയ്ത ക്ലെമാക്സ് സീനുകളിൽ വലിയ ഒരു എഫർട്ട് കാണാം.. ക്ലെമാക്സ് എല്ലാവർക്കും പിടികിട്ടുന്ന ഒന്നായിരുന്നില്ല.. ടൈൽ എൻഡ് കൂടി കണ്ടപ്പോൾ ലിജോ ജോസ് പല്ലിശ്ശേരി എന്ന സംവിധായകന്റെ പരീക്ഷണത്തിന് കയ്യടി നൽകാം..

എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടാൻ സാധ്യത വളരെ കുറവാണ്.. കാരണം ചിത്രത്തിന്റെ ജേർണർ അങ്ങനെ ഒന്നാണ്.. അത് മനസിലാക്കി കാണാൻ ശ്രമിക്കുക..

എൻജോയ്മെന്റ് മൂഡിൽ കഴിവതും തീയറ്റർ കാഴ്ച ഒഴുവാക്കുക..

നിഖിൽ പ്രസാദ്