കുചേലന്റെ വേഷത്തില്‍ ജയറാം; ശ്രദ്ധ നേടി 'നമോ' ലുക്ക്.

ഗുരുവായൂര്‍ സ്വദേശിയായ വിജീഷ് മണി സംവിധാനം ചെയ്യുന്ന 'നമോ' എന്ന സംസ്‌കൃതഭാഷാ ചിത്രത്തിലാണ് ജയറാം കുചേലനായെത്തുന്നത്.

കുചേലന്റെ വേഷത്തില്‍ ജയറാം; ശ്രദ്ധ നേടി 'നമോ' ലുക്ക്.


ഗുരുവായൂര്‍ സ്വദേശിയായ വിജീഷ് മണി സംവിധാനം ചെയ്യുന്ന 'നമോ' എന്ന സംസ്‌കൃതഭാഷാ ചിത്രത്തിലാണ് ജയറാം കുചേലനായെത്തുന്നത്. ചിത്രത്തിലെ ജയറാമിന്റെ ലുക്ക് ശ്രദ്ധ നേടിയിരിക്കുകയാണ്. വെറും 51 മണിക്കൂറിനുള്ളില്‍ പുറത്തിറക്കിയ 'വിശ്വഗുരു', ഇരുള ഗോത്രഭാഷയിലുള്ള 'നേതാജി' എന്നീ സിനിമകളിലൂടെ ഗിന്നസ് റെക്കോഡില്‍ ഇടംനേടി ശ്രദ്ധേയനായ സംവിധായകനാണ് വിജീഷ്.

മുഴുനീളം സംസ്‌കൃതഭാഷ മാത്രം എന്ന പ്രത്യേകതയോടെയാണ് ചിത്രം എത്തുന്നത്. ചിത്രത്തിനായി ശാരീരികമായി വന്‍ തായ്യാറെടുപ്പാണ് ജയറാം നടത്തിയത്. തല മുണ്ഡനം ചെയ്തും 20 കിലോ ഭാരം കുറച്ചും മറ്റും കുചേലനാകാന്‍ ജയറാം ഒരുങ്ങി. മമ നയാന്‍, സര്‍ക്കര്‍ ദേശായി, മൈഥിലി ജാവേദ്കര്‍, രാജ് തുടങ്ങിയവരും ജയറാമിനൊപ്പം വേഷമിടുന്നു.
ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രഗല്ഭരായ കലാകാരന്മാരെയും അഭിനേതാക്കളെയും ഉള്‍പ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 6  ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള രാജസ്ഥാന്‍ സ്വദേശി ബി. ലെനിനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. എസ്. ലോകനാഥനാണ് ഛായാഗ്രഹണം. അനൂപ് ജെലോട്ടാണ് സംഗീതം.