പുതിയ പ്രീപെയ്ഡ് പ്ലാനുമായി ജിയോ.

പുതിയ പ്രീപെയ്ഡ് പ്ലാനുമായി ജിയോ.


പുതിയ പ്രീപെയ്ഡ് പ്ലാനുമായി ജിയോ. ലോക്ക് ഡൗണിനെ തുടര്‍ന്ന് വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരെ ലക്ഷ്യമിട്ട് 2399 രൂപ വാര്‍ഷിക പ്ലാനാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.

പ്രതിദിന 2 ജിബി ഡേറ്റ സൗജന്യവും പരിധിയില്ലാത്തതുമായ ജിയോ ടു ജിയോ കോളിംഗ്,12000 മിനിറ്റ് എഫ്‌യുപി പരിധി ഉപയോഗിച്ച്‌ ജിയോ ഇതര കോളിങ് ദിവസേന 100 സൗജന്യ എസ്‌എംഎസ് എന്നിവ 365 ദിവസത്തേക്ക് ലഭിക്കുന്നു. ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്ഷനും നല്‍കുന്നു.

നിലവിലുള്ള 2121 രൂപ പ്ലാനില്‍ 1.5 ജിബി പ്രതിദിന ഹൈ സ്പീഡ് ഡേറ്റയും 336 ദിവസത്തെ കാലാവധിയും മാത്രമാണ് ഉള്ളത്. 151,201,251 എന്നീ ആഡ്‌ഓണ്‍ പ്ലാനുകളും 11, 21 , 51 , 101 എന്നീ 4ജി വൗച്ചറുകളും ഇപ്പോള്‍ ജിയോയില്‍ ലഭ്യമാണ്.