വീഡിയോ കിട്ടി എന്ന പ്രചാരണത്തിനിടയിൽ വീഡിയോ പുറത്തുവിട്ട് ജോമോൾ ജോസഫ് .

വീഡിയോ കിട്ടി എന്ന പ്രചാരണത്തിനിടയിൽ വീഡിയോ പുറത്തുവിട്ട്  ജോമോൾ ജോസഫ് .


ഫേസ്ബുക് എന്ന സോഷ്യൽ മീഡിയയിൽ ഇൻബോക്സിൽ അനാവശ്യങ്ങൾ പറയുകയും ലൈംഗിക ചേഷ്ടകൾകൾ കാണിക്കുന്ന  കപട സദാചാരവാദികള്‍ക്കും ഞരമ്പ് രോഗികള്‍ക്കുമെതിരെ കടുത്ത ഭാഷയില്‍ പ്രതികരിക്കുന്ന വനിതയാണ് മോഡലായ ജോമോള്‍ ജോസഫ്. ഇപ്പോള്‍ തന്റെ വീഡിയോ കൈയിലുണ്ടെന്ന് പോസ്റ്റുകള്‍ക്കയില്‍ കമന്റ് ചെയ്തവര്‍ക്ക് കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണ് ജോമോള്‍.

ജോമോളുടെ പോസ്റ്റ് 

എന്റെ വീഡിയോ കയ്യിൽ കിട്ടിയിട്ടും, അത് എല്ലാവരേയും കാണിക്കാനുള്ള മനസ്സില്ലാത്തത് കഷ്ടമല്ലേ ബ്രോസ്..

ആരൊക്കെയോ കമന്റിൽ പറഞ്ഞിരുന്നു, "എന്റെ വീഡിയോ കിട്ടി”, “എന്റെ വീഡിയോ കയ്യിലുണ്ട്" എന്നൊക്കെ.. അവരാരും തന്നെ എനിക്ക് എന്റെ വീഡിയോ കാണാൻ അവസരം തരികയോ, എന്റെ വീഡിയോകൾ എനിക്ക് അയച്ചുതരാനുള്ള നല്ല മനസ്സ് കാണിക്കുകയോ ചെയ്തില്ല. മൂന്നാ നാലോ പേർക്ക് മാത്രമാണ് എന്റെ വീഡിയോ കാണാനുള്ള അവസരം ലഭിച്ചതെന്നാണ് കമന്റുകളിൽ നിന്നും മനസ്സിലാകുന്നത്. അത് ശരിയല്ല, എന്റെ വീഡിയോ എല്ലാവർക്കും കാണാനുള്ള അവസരം വേണമല്ലോ, അതല്ലേ അതിന്റെ ഒരിത്..

നിങ്ങളുദ്ദേശിച്ച തരത്തിലുള്ള വീഡിയോ ആണോ, നിങ്ങളുടെ കയ്യിലുള്ള വീഡിയോയാണോ എന്നൊന്നും എനിക്കറിയില്ല, എന്റെ കയ്യിലുള്ള എന്റെ വീഡിയോ എല്ലാവർക്കും കാണാനായി ഷെയർ ചെയ്യുന്നു.. 

വീഡിയോ കണ്ട ശേഷം അഭിപ്രായം പറയണേ, അപാകതകൾ പരിഹരിച്ച്, "വളരെ മിഖച്ച" വീഡിയോകൾ അടുത്ത് തന്നെ വരുന്നതാണ്..