ഉപ്പും മുളകിനും ശേഷം ക്യാമ്പസ് വീഡിയോയുമായി ജൂഹി റുസ്തഗി.

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട് താരമായി മാറിയ നടിയാണ് ജൂഹി റുസ്തഗി.

ഉപ്പും മുളകിനും ശേഷം ക്യാമ്പസ് വീഡിയോയുമായി ജൂഹി റുസ്തഗി.


ഉപ്പും മുളകും എന്ന പരമ്പരയിലൂടെ ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട് താരമായി മാറിയ നടിയാണ് ജൂഹി റുസ്തഗി. പരമ്പരയില്‍ ലച്ചു എന്ന കഥാപാത്രത്തെയാണ് ജൂഹി അവതരിപ്പിച്ചത്. എന്നാല്‍ ഉപ്പും മുളകും ആയിരത്തിലേറെ എപ്പിസോഡുകള്‍ പിന്നിടുമ്പോഴാണ് സീരിയലില്‍ നിന്നും ജൂഹി പിന്മാറിയത്. സീരിയലിന്റെ ഷൂട്ട് കാരണം പഠിത്തത്തില്‍ അധികം ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും അതിനാലാണ് പിന്മാറുന്നതെന്നുമാണ് ജൂഹി പറഞ്ഞത് . സീരിയല്‍ വിടുകയാണെന്നും അതേസമയം, സിനിമയില്‍ നിന്നും ഓഫറുകള്‍ വന്നാല്‍ സ്വീകരിക്കുമെന്നും ഇതിനൊപ്പം ഒരു യൂട്യൂബ് ചാനല്‍ തുടങ്ങുമെന്നും ജൂഹി പറഞ്ഞിരുന്നു.

ഇതിനിടെ തന്റെ ഭാവി വരനൊപ്പമുളള ജൂഹിയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ നടിയുടെതായി പുറത്തിറങ്ങിയ ഒരു ക്യാമ്പസ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്. ദ കൊച്ചിന്‍ കോളേജ്‌ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ കവിതാവിഷ്‌കാരത്തിന്റെ വീഡിയോ ആണ് ഇത്. മഴയുടെ നനവും പ്രണയത്തിന്റെ ചൂടും വിരഹത്തിന്റെ നോവുകളും ചേരുന്ന പ്രേമകവിതയെ ദൃശ്യവല്‍ക്കരിച്ചിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. ജൂഹിക്കൊപ്പം കൃഷ്ണപ്രിയ, വിനായകന്‍ തുടങ്ങിയവരാണ് മുഖ്യ വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്.