ഉയരെയ്ക്ക് ശേഷം 'കാണെക്കാണെ'യുമായി മനു അശോകന്‍; പോസ്റ്റര്‍

ഉയരെയ്ക്ക് ശേഷം 'കാണെക്കാണെ'യുമായി മനു അശോകന്‍; പോസ്റ്റര്‍


ഉയരെക്കു ശേഷം പുതിയ സിനിമ പ്രഖ്യാപിച്ച്‌ സംവിധായകന്‍ മനു അശോകന്‍. കാണെക്കാണെ എന്ന് പേരു നല്‍കിയിരിക്കുന്ന ചിത്രത്തില്‍ ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയുമാണ് മുഖ്യവേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു.

മരച്ചില്ലകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന ചോര പറ്റിയ വെളുത്ത ഷോളാണ് പോസ്റ്ററില്‍. 'ആസ് യു വാച്ച്‌' എന്ന ടാഗ്‌ലൈനോടുകൂടി പുറത്തിറങ്ങിയ പോസ്റ്റര്‍ പേരിന്റെ വ്യത്യസ്ഥത കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി.

സുരാജ് വെഞ്ഞാറമൂട്, ശ്രുതി രാമചന്ദ്രന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ‌സൂപ്പര്‍ഹിറ്റായി മാറിയ മായാനദിയ്ക്ക് ശേഷം ടൊവിനോയും ഐശ്വര്യയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും കാണെക്കാണെയ്ക്കുണ്ട്. 

1983, ക്വീന്‍ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ മലയാള സിനിമക്ക് സമ്മാനിച്ച ടി ആര്‍ ഷംസുദ്ധീനാണ് സിനിമ നിര്‍മിക്കുന്നത്. ബോബി സഞ്ജയ് ടീമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്, ആല്‍ബി ആന്റണി ഛായാഗ്രഹണം നിര്‍വഹിക്കുന്ന കാണെക്കാണെയുടെ എഡിറ്റര്‍ അഭിലാഷ് ബാലചന്ദ്രനാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ആണ് സംഗീതം നല്‍കുന്നത്. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍.