ഒടുവില്‍ കോവിഡിനും സമൂഹമാധ്യമങ്ങളിലെ വ്യാജന്മാര്‍ 'മരുന്ന്​ കണ്ടെത്തി'.

മരുന്ന്​ ചില്ലറക്കാരനല്ല,രോഗിയില്‍ കുത്തി​വെച്ചാല്‍ വെറും മൂന്നുമണിക്കൂര്‍ കൊണ്ട്​ സുഖപ്പെടുത്തും.

ഒടുവില്‍ കോവിഡിനും സമൂഹമാധ്യമങ്ങളിലെ വ്യാജന്മാര്‍ 'മരുന്ന്​ കണ്ടെത്തി'.


ന്യൂഡല്‍ഹി: ഒടുവില്‍ കോവിഡിനും സമൂഹമാധ്യമങ്ങളിലെ വ്യാജന്മാര്‍ 'മരുന്ന്​ കണ്ടെത്തി'. മരുന്ന്​ ചില്ലറക്കാരനല്ല, രോഗിയില്‍ കുത്തി​വെച്ചാല്‍ വെറും മൂന്നുമണിക്കൂര്‍ കൊണ്ട്​ സുഖപ്പെടുത്തും. ഇത്​ വികസിപ്പിച്ച യു.എസ്​ ശാസ്​ത്രജ്​ഞര്‍ക്ക്​ ഇവരുടെ വക ആശംസയും നേര്‍ന്നിട്ടുണ്ട്​. സൗത്ത്​ കൊറിയ വികസിപ്പിച്ച കോവിഡ്​ പരിശോധന കിറ്റിന്റെ ചിത്രം ഉപയോഗിച്ചാണ്​ 'മരുന്ന്​ കണ്ടെത്തിയെന്ന' കൊറോണയെവെല്ലുന്ന വ്യാജപ്രചരണം സമൂഹമാധ്യമങ്ങളില്‍ അരങ്ങുതകര്‍ക്കുന്നത്​.

ആഗോളതലത്തില്‍​ 22000ത്തോളം ആളുകള്‍ക്ക് ജീവന്‍ നഷ്​ടമാവുകയും നാലുലക്ഷത്തിലധികം പേരെ ബാധിക്കുകയും ചെയ്ത കൊറോണക്ക്​ വാക്സിന്‍ വികസിപ്പിക്കാന്‍ ലോകമെമ്പാടുമുള്ള  ഗവേഷകര്‍ അഹോരാത്രം പ്രവര്‍ത്തിക്കുകയാണ്​.