പുകവലിക്കുന്നവരില്‍ കോവിഡ് 19 പടരുന്നതിനുള്ള സാധ്യത കൂടുതലാണെന്നു വിദഗ്ധര്‍.

പുകവലിക്കാരെ കോവിഡ് വൈറസ് ബാധിക്കാന്‍ സാധ്യതയെന്നു ലോകാരോഗ്യ സംഘടനയും അറിയിച്ചിട്ടുണ്ട്.

പുകവലിക്കുന്നവരില്‍ കോവിഡ് 19 പടരുന്നതിനുള്ള സാധ്യത കൂടുതലാണെന്നു വിദഗ്ധര്‍.


മറ്റുള്ളവരെ അപേക്ഷിച്ചു പുകവലിക്കുന്നവരില്‍ കോവിഡ് 19 രോഗം പടരുന്നതിനുള്ള സാധ്യത കൂടുതലാണെന്നു വിദഗ്ധര്‍. പുകവലിക്കാരെ കോവിഡ് വൈറസ് ബാധിക്കാന്‍ സാധ്യതയെന്നു ലോകാരോഗ്യ സംഘടനയും അറിയിച്ചിട്ടുണ്ട്. സിഗരറ്റ് വലിക്കുമ്പോള്‍ ഓരോ തവണവും കൈ വായോടു ചേര്‍ത്തു പിടിക്കേണ്ടി വരുന്നതിനാല്‍ വൈറസ് ബാധിക്കാനുള്ള സാധ്യത ഏറെയാണെന്നാണു സംഘടനയുടെ നിഗമനം.

പുകയില നിറച്ച പൈപ്പുകളും കുഴലുകളും പങ്കുവയ്‌ക്കുന്ന ശീലം ചില രാജ്യങ്ങളിലുണ്ട്. ഇതും രോഗാണു പകരാന്‍ കാരണമാകും. പുകവലിക്കാരുടെ ശ്വാസകോശത്തിനു പൊതുവേ ആരോഗ്യം കുറവയിരിക്കും. ന്യൂമോണിയ പോലെയുള്ള രോഗം ബാധിച്ചാല്‍ ശ്വാസതടസ്സ സാധ്യത ഏറെയാണ്.

ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ ഫെബ്രുവരിയില്‍ ഇതു സംബന്ധിച്ച്‌ ഒരു പഠനം പ്രസിദ്ധീകരിച്ചിരുന്നു. ചൈനയില്‍ രോഗം ബാധിച്ച 1,099 പേരിലാണ് ഇവര്‍ പഠനം നടത്തിയത്. ഗുരുതരമായ രോഗലക്ഷണങ്ങള്‍ കാണിച്ച 173 പേരില്‍ 16.9 ശതമാനവും പുകവലിക്കുന്നവരാണ്. 5.2 ശതമാനം പേര്‍ മുന്‍പു പുകവലിച്ചവരും. ഗുരുതരമല്ലെങ്കിലും രോഗലക്ഷണങ്ങള്‍ കാണിക്കുന്ന മറ്റുള്ളവരില്‍ 11.8 ശതമാനം പേര്‍ സ്ഥിരമായി പുകവലിക്കുന്നവരും 1.3 ശതമാനം മുന്‍പു പുകവലിച്ചവരുമായിരുന്നു. കോവിഡ് വ്യാപനം കണക്കിലെടുത്തു പുകവലിക്കുന്നവര്‍ അത് ഒഴിവാക്കുന്നതാണു ഉചിതമായ മാര്‍ഗമെന്നും വിദഗ്ധര്‍ ഉപദേശിക്കുന്നു. ഈ നിഗമനത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടന്നിട്ടില്ലെങ്കിലും ചൈനയില്‍ കോവിഡ് രോഗം ബാധിച്ചവരില്‍ പുകവലിക്കുന്നവര്‍ ഗുരുതരാവസ്ഥയിലായിരുന്നെന്ന് റോചസ്റ്ററിലെ മയോ ക്ലിനിക് നികോട്ടിന്‍ ഡിപ്പെന്‍ഡന്‍സ് സെന്റര്‍ ഡയറക്ടര്‍ ജെ. ടെയ്‍ലര്‍ ഹെയ്സ് പറഞ്ഞു.