മഴ പോലൊരു പ്രണയം

മഴ പോലൊരു പ്രണയം


മഴ പോലൊരു പ്രണയം 

രാത്രി മഴ പെയ്തു തോർന്ന നേരം...
രാത്രി മഴ പെയ്തു തോർന്ന നേരം...
കുളിർക്കാറ്റിലിലചാർത്തുല ഞ്ഞ നേരം..
...
തമ്പുരാട്ടി(ബസ് )വേഗത്തിൽ ഓടുകയാണ്...." രാധാലയം "
എന്ന് എഴുതിയ ഗേറ്റ് കഴിഞ്ഞു ഒരു അഞ്ച് അടി പിന്നിട്ടു ബസ് നിന്നു....
ഇരിട്ടി  ജംഗ്ഷൻ.... ആരെങ്കിലും ഇറങ്ങാൻ ഉണ്ടോ... അപ്പോയെക്കും പത്തു ഇരുപത്തി നാല് വയസ്സ് പ്രായം പറയുന്ന ഒരു പെൺകുട്ടി രാധാലയം എന്ന് എഴുതപ്പെട്ട ഗേറ്റ് കടന്ന് ബസിൽ കയറാൻ വന്നു....
എന്നും ആ സ്റ്റോപ്പ്‌ എത്തുമ്പോൾ ഡ്രൈവർ കണ്ടക്ടർ ആകും.... കണ്ടക്ടർ ഡ്രൈവറും..... കാരണം ആർക്കും അറിയില്ല.

അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ.... അപ്പോഴും പാട്ട് അത് തന്നെയായിരുന്നു.... കൃഷ്ണ വാതിലിൽ ചാരി നിന്ന് ടിക്കറ്റ് എടുക്കുന്ന പണിയിൽ മുഴുകി...
രാധ., അതായിരുന്നു അവളുടെ പേര്.. അടുത്ത സ്റ്റോപ്പിൽ  ഇറങ്ങാൻ ആയി അവൾ വാതിൽക്കൽ ചെല്ലാൻ വേണ്ടി നടന്നു...
ഉണ്ണി മനപ്പൂർവം ബ്രേക്ക്‌ പിടിച്ചു... രാധ പോയ്‌ വീണത് കൃഷ്ണയുടെ പുറത്ത് ആയിരുന്നു... അവൾ പതുക്കെ എഴുന്നേറ്റ്, ഉണ്ണിയെ  ഒരു നോട്ടം നോക്കി.
അവൾ ബസിൽ നിന്നും ഇറങ്ങി... അപ്പോൾ സമയം ഏഴ് അര കഴിഞ്ഞിരുന്നു... അപ്പോൾ രാത്രിമഴ പെയ്തു തുടങ്ങിയിരുന്നു... കുറെ ആളുകൾ ഇറങ്ങാൻ ഉണ്ടായിരുന്നു.. അത് കൊണ്ട് തന്നെ ബസ് ഓടി തുടങ്ങിയില്ല... അവൾ തിരിഞ്ഞു നോക്കി.. അപ്പോൾ കൃഷ്ണ അവളെ തന്നെ നോക്കുന്നത് ആണ് അവൾ കണ്ടത്. വളരെ നിഷ്കളങ്കമായ നോട്ടം... അവൾ കൃഷ്ണയെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
ഇറ്റ് ഇറ്റ് വീഴുന്ന നീർതുള്ളികൾ... അതായിരുന്നു ആ രാത്രിമഴയിൽ അവൾ സമ്മാനിച്ച ആ പുഞ്ചിരി...
ഒരിക്കലും തന്റെ മനസ് തുറന്ന് പറയാൻ കൃഷ്ണ ശ്രമിച്ചില്ല.... കാരണങ്ങൾ ഒരുപാട് ആയിരുന്നു,ചെറുപ്പത്തിലേ വീട്ടിലെ പ്രാരാബ്ധങ്ങൾ സ്വന്തം തലയിൽ എടുത്തു വെച്ചു, പിന്നിട്ട് ജീവിച്ചത് വീട്ടുകാർക്കും സഹോദരങ്ങൾക്കും വേണ്ടി..  അവർക്ക് വേണ്ടി കൃഷ്ണ എല്ലാം മനസ്സിൽ ഒതുക്കുകയായിരുന്നു... പക്ഷെ അന്ന് രാത്രി ഉണ്ണി തൈലം വാങ്ങാൻ പോയത് അങ്ങാടിയിലേക്ക് ആയിരുന്നു.. ആ മാതിരി ഇടി  ആയിരുന്നു കൃഷ്ണ ഉണ്ണിയുടെ മുതുക്കിനു നോക്കി പാസ്സ് ആക്കിയത്..... ആ മാതിരി പണിയല്ലേ കൃഷ്ണയുടെ അറിവ് കൂടാതെ ഉണ്ണി ബസിൽ വെച്ച് ചെയ്തു കൂട്ടിയത്...

രാധാ അവൾ ജോലി ചെയ്യുന്ന അമല ആശുപത്രിയിൽ എത്തി... അവൾ നല്ലൊരു മാലാഖ ആയിരുന്നു.
 എല്ലാവർക്കും എപ്പോഴും സഹായമായി അവൾ ഉണ്ടാകും... രാത്രിയിൽ അവൾ ഒറ്റയ്ക്ക് ആയിരുന്നു വാർഡ് നോക്കിയിരുന്നത്ത്‌... അതിൽ അവൾക്ക് ആരോടും പരാതി ഇല്ലായിരുന്നു.. അവൾക്ക് ഏകാന്തത ആയിരുന്നു ഇഷ്ടം.

ഡ്യൂട്ടി രാവിലെ കഴിഞ്ഞു,എന്നും  അവിടുന്ന് തന്നെ ഫ്രഷ് ആയി അവൾ അടുത്തുള്ള ഒരു വീട്ടിൽ നൃത്തം പഠിക്കാൻ പോകും..
ജോലി. നൃത്തം ഇതു രണ്ടും അവൾ ഒരു പോലെ സ്നേഹിച്ചു....
ദിവസം രണ്ട് കടന്ന് പോയ്‌..
അന്ന് ഒരു ബുധൻ ആയിരുന്നു.. ഡ്യൂട്ടിയിൽ കയറിയ അവൾ ബാഗ് തുറന്നപ്പോൾ ആണ് ഒരു ചിലങ്ക ബാഗിൽ ഇല്ലെന്നു അവൾ മനസിലാക്കിയത്... ചാരുലതാ അവർ വലിയ ദേഷ്യക്കാരിആയിരുന്നു.. രാധായുടെ നടന ഗുരു.....
അവൾ വലിയ ധർമസങ്കടത്തിൽ ആയി...
എങ്ങനെയോ ജോലി ചെയ്തു നേരം വെളുത്തു.

ഡ്യൂട്ടി കഴിഞ്ഞു അവൾ ആകെ വിഷമിച്ചു., തലവേദന കാരണം ക്യാന്റീനിൽ ചായ കുടിക്കാൻ കയറി...
ജനാലയ്ക്ക് അരികിൽ ബെഞ്ചിൽ അവൾ ഇരുന്നു... അപ്പോൾ പുറത്ത് വെയിലിൽ മഴ പെയ്തു തുടങ്ങി.
.കുറുക്കന്റെ കല്യാണം അന്നാ യിരുന്നുവോ...?
അപ്പോഴാണ് ഒരു കിളി ജാലകം വഴി അരികത്തു അല്ലാതെ കുറച്ചു അകലെയായി ചിലച്ചത്... അതും ചില്ലു ചില്ലു ശബ്‌ദം പോലെ... അല്ല ശബ്ദം ആയി തന്നെ.... അതായിരുന്നു കിളി.. ബസിലെ കിളി.. കൃഷ്ണ.. അവൾ നോക്കുമ്പോൾ പുള്ളി കൈ രണ്ടും പുറകിൽ കെട്ടി വെച്ചു നിന്ന് ചിരിക്കുകായായിരുന്നു...
അവൾ ചായ കുടിക്കാൻ നില്കാതെ അവന്റെ അടുത്തേയ്ക്ക് ചെന്നു...  

രാധ.,അവൾ അടുത്ത് എത്തിയതും  അവൻ കണ്ടക്ടർ ചില്ലറ ഇടുന്ന ബാഗ് തുറന്നു.. അവൾ കൃഷ്ണയെ നോക്കി. അവൻ ആ ബാഗിൽ നിന്നും അവളുടെ സ്വപ്നം, ചിലങ്ക അവളുടെ നേരെ നീട്ടി..
രാധയുടെ കണ്ണുകൾ നിറഞ്ഞു., അത് വേനൽ മഴയ്ക്ക് ഒപ്പം ചേർന്ന് മണ്ണിലേക്ക് അലിഞ്ഞു ഇല്ലാതായി.
അവിടെ തുടങ്ങുക്കയായിരുന്നു കൃഷ്ണ രാധ പ്രണയം..... എന്നും ആ പ്രണയത്തിനു സാക്ഷി മഴ മാത്രം ആയിരുന്നു.... വേനൽ മഴയായും... രാത്രി മഴയായും അത് നിലകൊണ്ടു.

നീണ്ട എട്ട് മാസ കാലം അവർ പ്രണയിച്ചു... ആത്മാവിൽ... ഒരു തെറ്റായ വാക്ക് കൊണ്ടോ., നോട്ടം കൊണ്ടോ, പ്രവർത്തി കൊണ്ടോ കൃഷ്ണ ആ പരിശുദ്ധമായ ദൈവിക പ്രണയം കളങ്കപെടുത്തിയിട്ടില്ല..

ഏപ്രിൽ 15വിഷു ദിനത്തിൽ ഒരു രൂപ കൈനീട്ടം കൃഷ്ണയ്ക്ക് കൊടുത്തിട്ട് അവൾ ഇങ്ങനെ പറഞ്ഞു.... "ഈ കൈനീട്ടം ചില്ലറയിൽ കലർത്തി കളയല്ലേ കണ്ടക്ടർ സാറേ... "

പിന്നെ രണ്ടു ദിവസം അവളെ കണ്ടില്ല.. കൃഷ്ണ ആശുപത്രിയിൽ അവളെ കാണാൻ  പോയി ... അപ്പോൾ അവളുടെ സുഹൃത്ത് ഏയ്‌ഞ്ചൽ  ഒരു കത്ത് കൃഷ്ണയെ ഏല്പിച്ചു...

കൃഷ്ണ കത്ത് തുറന്നു വായിച്ചു...
"പ്രിയ കൃഷ്ണ...
കത്തി കൊണ്ടു ഹൃദയം കീറി മുറിയ്ക്കുന്ന വേദനയോടെ ഞാൻ ഇത് എഴുതുന്നു... നമ്മുടെ ഇഷ്ടം വീട്ടിൽ അറിഞ്ഞു... അവർക്ക് നിന്നെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല... നീ ചാർത്തുന്ന താലി അല്ലാതെ വേറെ ആർക്കു മുന്നിലും ഞാൻ കഴുത്തിൽ കുരുക്കിടാൻ നിന്ന് കൊടുക്കില്ല എന്ന് പറഞ്ഞു... നീ അവനെ കല്യാണം കഴിക്കുന്നത്തിലും ഭേദം നീ വിവാഹം കഴിക്കാതെ കാലം കഴിഞ്ഞു പോകുന്നത് ആണ് നല്ലത് എന്നായിരുന്നു അച്ചന്റെ മറുപടി.... ഞാൻ ഇപ്പോൾ കൊല്ലത്തു ഒരു ബന്ധു വീട്ടിൽ ആണ്.. നീ എന്നെ തിരക്കി വരരുത്... നമ്മൾ ഒന്നിച്ചാൽ അച്ഛൻ ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞിരിക്കുന്നു.... ഒരിക്കൽ അയാൾ മരിച്ചതാണ്... ആ ദൂരഭിമാന വാക്കുകൾ ആ നാവിൽ നിന്ന് വീണ സമയത്ത് ആയിരുന്നു ആ മരണം.... നമ്മൾ പ്രണയിച്ചത് ആത്മാവിൽ അല്ലെ... ഒരിക്കലും ഒന്നിക്കൽ അല്ല പ്രണയം... നമ്മുക്ക് മരണം വരെ ആത്മാവിൽ പ്രണയിക്കാം..... ഞാൻ ഈ കത്തിനോടോപ്പം തന്ന പൊതിയിൽ എന്റെ ചിലങ്ക ഉണ്ട്.. നീ അതിൽ തലോടുംബോൾ നിനക്ക് കാണാം എന്നെ..... മഴത്തുള്ളികൾ ചിതറി വീണ രാത്രി യിൽ സമ്മാനിച്ച അതേ പുഞ്ചിരിയിൽ.... അപ്പോൾ ആത്മാവിൽ പ്രണയിച്ചു തുടങ്ങാം നമുക്ക്...... ഇനിയൊരു ജന്മം നീയെൻ അരികിൽ എത്തും വരെ...

                                                                                                    എന്ന് സ്വന്തം രാധ


കൃഷ്ണ ആ ചിലങ്ക മാറോട് ചേർത്തു വേച്ചു വേച്ചു നടന്നു.. ഒന്നുറക്കെ കരയാൻ ഒരു ഒറ്റമുറിയ്ക്ക് വേണ്ടി അവൻ വീട് ലക്ഷ്യം വെച്ചു ഓടി.... അന്ന് പെയ്തു തോർന്ന വേനൽ മഴയ്ക്ക് ഒപ്പം...
ഒരാഴ്ച പിന്നിട്ടു ഒരു വ്യാഴം... ഉണ്ണി വന്നു വിളിച്ചത് കൊണ്ട് മാത്രം കൃഷ്ണ അന്ന് ബസിൽ കയറി....
രാത്രി പത്തോടെ ഓട്ടം തികച്ചു... ബസ് സ്റ്റാൻഡിൽ ഇടനായി പോകും വഴി കൃഷ്ണ സൈഡ് സീറ്റിൽ ഇരുന്നു പുറത്തേയ്ക്ക് നോക്കി... രാത്രി മഴ യിൽ കൃഷ്ണ കണ്ടു രാധയെ.... ആ ചിരി... കൃഷ്ണ ചിലങ്കയിൽ പതുക്കെ തലോടി... ആ കാഴ്ച്ച മായത്തെ ഇരിയ്ക്കാൻ... അവൾ മഴതുള്ളി പോലെ ചിരിച്ചു... പുറത്തു മഴ തകർത്ത് പെയ്യാൻ തുടങ്ങി.

അങ്ങ് കൊല്ലത്തും അറിയപ്പെടാത്ത ആ നാട്ടിൽ അപ്പോൾ രാത്രിമഴ നടന നൃത്തം ആടുകയായിരുന്നു...
അന്ന് ആ രാത്രിയുടെ ഒന്നാം യാമത്തിൽ.....,
 ആ രണ്ടു നാടുകളിൽ ആയി
അവർ ഒരു പുനർജനനതീനായി കാത്തിരിക്കുന്നു........

തമ്പുരാട്ടി സ്റ്റാൻഡിൽ നിന്നു... കൃഷ്ണ ചിലങ്ക തലോടി കൊണ്ടിരിക്കുന്നു.....

ബസിൽ വീണ്ടും ആ പാട്ട് മുഴങ്ങി....

"രാത്രി മഴ പെയ്തു തോർന്ന നേരം..
രാത്രി മഴ പെയ്തു തോർന്ന നേരം..
കുളിർക്കാറ്റിലിലചാർത്തുല-
-ഞ്ഞ നേരം.,
..........
.......

അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ...
ഒരു മാത്ര വെറുതെ നിനച്ചു പോയി...
ഒരു മാത്ര വെറുതെ നിനച്ചു പോയി..

            -അവസാനിച്ചു