മകളുടെ വിവാഹത്തിന് താലി എടുത്ത് നൽകിയത് വിധവയായ അമ്മയാണ്. ഇതാണ് ചിലരെ ചൊടിപ്പിച്ചത്.വൈറലായ ഒരു കുറിപ്പ്.

The widow's mother was the one who gave her daughter her marriage. This is what has caused some upset !!

മകളുടെ വിവാഹത്തിന് താലി എടുത്ത് നൽകിയത് വിധവയായ അമ്മയാണ്. ഇതാണ് ചിലരെ ചൊടിപ്പിച്ചത്.വൈറലായ ഒരു  കുറിപ്പ്.


കൊല്ലം: കാലം എത്ര മുമ്പോട്ട് സഞ്ചരിച്ചാലും ചില പഴഞ്ചൻ വിശ്വാസങ്ങളിലൂടെയും മറ്റും നാം കടന്നുപോകുന്നുവെന്ന് പല കാര്യങ്ങളിലൂടെ വെളിപ്പെടുകയാണ്. ഇപ്പോൾ അത്തരത്തിലൊരു വിശ്വാസത്തെ മറികടന്നതിന് ക്രൂരമായ ചോദ്യങ്ങൾ വേട്ടയാടുകയാണ് ഒരു മകളെ. മകളുടെ വിവാഹത്തിന് താലി എടുത്ത് നല്‍കിയത് വിധവയായ അമ്മയാണ്. ഇതാണ് ചിലരെ ചൊടിപ്പിച്ചത്. അമ്മ താലി എടുത്ത് നല്‍കുകയോ..? അതും വിധവയായ ഒരു സ്ത്രീ..? ഇങ്ങനെ പോകുന്നു കുത്തി നോവിച്ചുകൊണ്ടുള്ള ചോദ്യങ്ങൾ.
ഈ ചോദ്യങ്ങൾക്ക് ഇപ്പോൾ തക്കതായ മറുപടി നൽകിയിരിക്കുകയാണ് ഈ മകൾ.സാധാരണ ആൺമക്കളുടെ അച്ഛനാണ് താലിയെടുത്ത് നൽകുന്നത്.  ഈ രീതിയിലാണ് മാറ്റം വന്നത്. അച്ഛന്മാർ  മരിച്ചുപോയ മക്കളുടെ വിവാഹത്തിന് അമ്മമാർ താലിയെടുത്ത് നൽകുകയും കൈപിടിച്ച്‌ കൊടുക്കുകയും ചെയ്തതാണ് ഏറെ ശ്രദ്ധയെയാമായത്. സുനിൽ,ഷീബ ദമ്പതികളുടെ വിവാഹത്തിനായിരുന്നു ചരിത്രം തിരുത്തിയുള്ള നിമിഷങ്ങൾ ഉണ്ടായത്. ഇതിനിടയിലാണ് ചില വിമർശങ്ങൾ ഉയർന്നത്.
വിധവകൾ അശ്രീകരം അല്ല, ഒരു ഭർതൃമതിയെക്കാൾ ഐശ്വര്യം തികഞ്ഞവർ ആണ്‌. ഭർത്താവിന്റെയോ കുടുംബത്തിന്റെയോ പോലും തണൽ ഇല്ലാതെ കുഞ്ഞുങ്ങളെ വളർത്തി, കുടുംബം നോക്കി സമൂഹത്തിന്റെ ഒറ്റപെടുത്തലിൽ ജീവിക്കുന്നവർ. ഇവരെ ആണ് ചേർത്തു നിർത്തേണ്ടതെന്ന് ആ മകൾ കുറിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;
“അമ്മ വിധവ അല്ലേ…? എങ്ങനെ കല്യാണ ചടങ്ങിന് അമ്മയെ പങ്കെടുപ്പിക്കും.. വിധവകൾ മംഗള കർമങ്ങളിൽ അശ്രീകരം ആണത്രേ….. അച്ഛന്റെ സ്ഥാനത്തു കുടുംബത്തിലെ മറ്റാരെങ്കിലും നിന്നാൽ മതിയല്ലോ…..” ഞങ്ങളുടെ വിവാഹത്തിൽ പ്രധാനപ്പെട്ട ഒരു പ്രശ്‌നം ഇതായിരുന്നു…..
അച്ഛന്റെ മരണ ശേഷം ഒരു കുറവും അമ്മ വരുത്തിയിട്ടില്ല.  എപ്പോഴും ഞങ്ങൾക്കിടയിൽ ഞങ്ങൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന അമ്മ. രണ്ടു അമ്മമാരും ഇങ്ങനെ തന്നെ…
ഈ അമ്മമാർതാലി എടുത്തു തരുമ്പോഴും കൈപിടിച്ച്‌കൊടുക്കുമ്പോഴും കിട്ടുന്ന അനുഗ്രഹവും പ്രാർത്ഥനയും മറ്റൊന്നിൽ നിന്നും ഞങ്ങൾക്ക് കിട്ടാനില്ല….അതുകൊണ്ട് അച്ഛന്റയും ദൈവത്തിന്റെയും പൂജാരിയുടെയും ഒക്കെ സ്ഥാനം ഞങ്ങൾ അമ്മമാരേ ഏൽപിച്ചു……. അവർ നടത്തിയ കല്യാണം ഭംഗിയായി നടന്നു……ഇന്ന് വിവാഹം കഴിഞ്ഞു കൃത്യം ഒരു മാസം..
വിധവകൾ അശ്രീകരം അല്ല ഒരു ഭർതൃമതിയെക്കാൾ ഐശ്വര്യം തികഞ്ഞവർ ആണ്‌. ഭർത്താവിന്റെയോ കുടുംബത്തിന്റെയോ പോലും തണൽ ഇല്ലാതെ കുഞ്ഞുങ്ങളെ വളർത്തി, കുടുംബം നോക്കി സമൂഹത്തിന്റെ ഒറ്റപെടുത്തലിൽ ജീവിക്കുന്നവർ. ഇവരെ ആണ് ചേർത്തു നിർത്തേണ്ടത്.