മത്സരപരീക്ഷാ പരിശീലനം തുടങ്ങി.

മാനന്തവാടി താലൂക്കിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി 30 ദിവസത്തെ മത്സര പരീക്ഷാ പരിശീലനം തുടങ്ങി.

മത്സരപരീക്ഷാ പരിശീലനം തുടങ്ങി.


വയനാട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെയും മാനന്തവാടി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും ആഭിമുഖ്യത്തില്‍ മാനന്തവാടി താലൂക്കിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി 30 ദിവസത്തെ മത്സര പരീക്ഷാ പരിശീലനം തുടങ്ങി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ബാബു ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് കെ.ജെ.പൈലി അധ്യക്ഷത വഹിച്ചു. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എം.ആര്‍.രവികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. എംപ്ലോയ്‌മെന്റ് ഓഫീസര്‍മാരായ ഇ.മനോജ്, കെ.ആലിക്കോയ ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ പി.പി.പ്രയാഗ്, വി.മുരളി, കെ.ആര്‍.രാജന്‍, എന്നിവര്‍ സംസാരിച്ചു.