കിടിലൻ ഇലയട എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ ഇഷ്‌ടപ്പെടുന്ന ഒന്നാണ് ഇലയട.

കിടിലൻ ഇലയട എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.


ഈ ലോക്ക്ഡൗൺ കാലത്ത് സ്വാദിഷ്‌ടമായ ഇലയട ഉണ്ടാക്കി നോക്കിയാലോ.

ആവശ്യമുള്ള സാധനങ്ങള്‍:

വറുത്ത അരിപ്പൊടി 3 കപ്പ്

ഉപ്പ് - 1/4 ടീസ്പൂണ്‍

നെയ്യ് - 1 ടീസ്പൂണ്‍

ശര്‍ക്കര - 100 ഗ്രാം

തേങ്ങാ - 1 എണ്ണം തിരുവിയത്

ഏലക്കാ - 3 എണ്ണം

വെള്ളം തിളപ്പിച്ചത് - ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം:

അരിപ്പൊടിയില്‍ നെയ്യും ഉപ്പും ചേര്‍ത്ത് തിളച്ച വെള്ളം ഒഴിച്ച്‌ മാവ് നല്ലപോലെ കുഴച്ചെടുക്കുക. വാഴ ഇല വാട്ടി എടുക്കേണ്ടതാണ്. 3 ടേബിള്‍ സ്പൂണ്‍ വെള്ളം ഒഴിച്ച്‌ ശര്‍ക്കര ഉരുക്കി അരിച്ചെടുക്കുക. അതിന്ശേഷം ശര്‍ക്കര അടുപ്പില്‍ വെച്ച്‌ കുറുക്കി എടുക്കുക. കുറുകി വരുന്ന സമയത്ത് തേങ്ങ ചേര്‍ത്ത് നന്നായി വരട്ടി അതില്‍ ഏലക്കാ പൊടി ചേര്‍ത്ത് നന്നായി ഇളക്കി എടുക്കുക. വാട്ടിയ ഇലയില്‍ മാവ് പരത്തിയതിന് ശേഷം അതിന് മുകളിലായി ഫില്ലിങ്ങ് വെച്ച്‌ അരുക് മടക്കി ആവിയില്‍ പുഴുങ്ങി എടുക്കുക.