പ്രശസ്ത സിനിമ താരവും ബിജെപി നേതാവുമായ ഖുശ്ബു സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു.

താരം സഞ്ചരിച്ചിരുന്ന കാറിലേക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു

പ്രശസ്ത സിനിമ താരവും ബിജെപി നേതാവുമായ ഖുശ്ബു സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു.


ചെന്നൈ: പ്രശസ്ത സിനിമ താരവും ബിജെപി നേതാവുമായ ഖുശ്ബു സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു. താരം സഞ്ചരിച്ചിരുന്ന കാറിലേക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു.കടലൂരില്‍ വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ പോകവേയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ തലനാരിഴയ്ക്കാണ് ഖുശ്ബു രക്ഷപ്പെട്ടത്. അതേസമയം അപകടം തന്നെ വകവരുത്താന്‍ ആസൂത്രണം ചെയ്തതാണെന്നാണ് താരത്തിന്റെ പ്രതികരണം.

അപകടത്തില്‍ പരിക്കേറ്റ ഖുശ്ബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രക്ക് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയാണ്.