കോവിഡ്-19 പടരാനുള്ള സാധ്യതകൾ

ലോകാരോഗ്യ സംഘടന നൽകുന്ന ചില നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും

കോവിഡ്-19 പടരാനുള്ള സാധ്യതകൾ


മൃഗങ്ങളിലോ മനുഷ്യരിലോ അസുഖമുണ്ടാക്കുന്ന വൈറസുകളുടെ ഒരു വലിയ കുടുംബമാണ് കൊറോണ വൈറസുകൾ. മനുഷ്യരിൽ, ജലദോഷം മുതൽ മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (മെർസ്), സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം (സാർസ്) പോലുള്ള കഠിനമായ രോഗങ്ങൾ വരെയുള്ള നിരവധി ശ്വാസകോശ സംബന്ധമായ അണുബാധകൾക്ക് കൊറോണ വൈറസുകൾ കാരണമാകുമെന്ന് അറിയപ്പെടുന്നു. അടുത്തിടെ കണ്ടെത്തിയ കൊറോണ വൈറസ് കോവിഡ് -19 കൊറോണ വൈറസ് രോഗത്തിന് കാരണമാകുന്നു.

രോഗം തടയാൻ ലോകാരോഗ്യ സംഘടന നൽകുന്ന ചില നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും:

കോവിഡ്-19 എന്താണ്?

  1. കൊറോണ വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് കോവിഡ്-19. കൊറോണ വൈറസ് മൂലം പകരുന്ന ഒരു രോഗമാണിത്. 2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ കൊറോണ വൈറസിന്റെ പൊട്ടിത്തെറി ആരംഭിക്കുന്നതിന് മുമ്പ് ഈ പുതിയ വൈറസും രോഗവും അജ്ഞാതമായിരുന്നു.
  2. കോവിഡ്-19 ന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?
    പനി, ക്ഷീണം, വരണ്ട ചുമ എന്നിവയാണ് കോവിഡ്-19 ന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ. ചില രോഗികൾക്ക് വേദനയും കഴയ്ക്കലും, മൂക്കൊലിപ്പ്, ശ്വാസ തടസ്സം, തൊണ്ടവേദന അല്ലെങ്കിൽ വയറിളക്കം എന്നിവ ഉണ്ടാകാം. ഈ ലക്ഷണങ്ങൾ സാധാരണയായി സൗമ്യവും ക്രമേണ ആരംഭിക്കുന്നതുമാണ്. ചില ആളുകൾ രോഗബാധിതരാകുന്നു എങ്കിലും, പക്ഷേ രോഗലക്ഷണങ്ങളൊന്നും കാണിക്കുകയോ, വയ്യായ്ക പ്രകടിപ്പിക്കുകയോ ഇല്ല. മിക്ക ആളുകളും (ഏകദേശം 80 ശതമാനത്തോളം) പ്രത്യേക ചികിത്സ ആവശ്യമില്ലാതെ തന്നെ ഈ രോഗത്തിൽ നിന്ന് കരകയറുന്നു. കോവിഡ്-19 ബാധിക്കുന്ന ഓരോ 6 പേരിൽ ഒരാൾക്ക് വീതം ഗുരുതരമായ രോഗം പിടിപെടുകയും ശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുകയും ചെയ്യുന്നു. പ്രായമായ ആളുകൾ, ഉയർന്ന രക്തസമ്മർദ്ദം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ അല്ലെങ്കിൽ പ്രമേഹം പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ എന്നിവർക്ക് ഗുരുതരമായ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. പനി, ചുമ, ശ്വസിക്കാൻ ബുദ്ധിമുട്ട് തുടങ്ങുയ പ്രശ്‌നങ്ങൾ ഉള്ളവർ വൈദ്യസഹായം തേടണം.
  3. കോവിഡ്-19 എങ്ങനെ വ്യാപിക്കുന്നു?
    വൈറസ് ബാധിച്ച മറ്റുള്ളവരിൽ നിന്ന് ആളുകൾക്ക് കോവിഡ്-19 പിടിപ്പെടുവാൻ സാധ്യത ഏറെയാണ്. കോവിഡ്-19 ചുമയോ ശ്വാസോച്ഛ്വാസമോ വഴി ഒരു വ്യക്തിക്ക് മൂക്കിൽ നിന്നോ വായിൽ നിന്നോ ഉള്ള ചെറിയ തുള്ളികളിലൂടെ രോഗം പടരുന്നു. ഈ തുള്ളികൾ വ്യക്തിക്ക് ചുറ്റുമുള്ള വസ്തുക്കളിലും ഉപരിതലത്തിലും ഇറങ്ങുന്നു. മറ്റ് ആളുകൾ ഈ വസ്തുക്കളെയോ ഉപരിതലത്തെയോ കൈ സ്പർശിച്ച ശേഷം അവരുടെ കണ്ണുകളിലോ മൂക്കിലോ വായിലോ കൈ തൊട്ടാൽ കോവിഡ്-19 പിടിപ്പെടുന്നതാണ്. കോവിഡ്-19 ഉള്ള ഒരാളിൽ നിന്ന് ഉമിനീർ തുള്ളികൾ ശ്വസിച്ചാൽ ആളുകൾക്ക് കോവിഡ് -19 ബാധിക്കാം. അതുകൊണ്ടാണ് രോഗിയായ ഒരു വ്യക്തിയിൽ നിന്ന് ഒരു മീറ്ററിൽ (മൂന്ന് അടി) കൂടുതൽ അകലെ നിൽക്കേണ്ടത് പ്രധാനമാണ് എന്ന് പറയുന്നത്.
  4. കോവിഡ് -19 ന് കാരണമാകുന്ന വൈറസ് വായുവിലൂടെ പകരാൻ കഴിയുമോ?
    ഇന്നുവരെയുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത് കോവിഡ്-19 ന് കാരണമാകുന്ന വൈറസ് പ്രധാനമായും പകരുന്നത് വായുവിലൂടെയല്ലാതെ ശ്വസന തുള്ളികളുമായുള്ള സമ്പർക്കത്തിലൂടെയാണ്