കുലുക്കി സര്‍ബത്തിന്റെ മാഹാത്മ്യം.

സര്‍ബത്ത് എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ അല്‍പം കൂടു സ്‌പെഷ്യലായി പറഞ്ഞാല്‍ കുലുക്കി സര്‍ബത്തായിരിക്കും

കുലുക്കി സര്‍ബത്തിന്റെ മാഹാത്മ്യം.


സര്‍ബത്ത് എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ അല്‍പം കൂടു സ്‌പെഷ്യലായി പറഞ്ഞാല്‍ കുലുക്കി സര്‍ബത്തായിരിക്കും ഇന്നത്തെ താരം. നമ്മുടെ നാട്ടില്‍ അല്‍പം സ്‌പെഷ്യലാണ് ഇന്ന് കുലുക്കി സര്‍ബത്ത്.

ദാഹം മാറാന്‍ മാത്രമല്ല എനര്‍ജിയുടെ കാര്യത്തിലും കുലുക്കി സര്‍ബത്ത് അല്‍പം സ്‌പെഷ്യല്‍ ആണ്. ഇത് കുടിച്ചാല്‍ പിന്നെ യാതൊരു തരത്തിലുള്ള എനര്‍ജി ഡ്രിങ്ക്‌സും കഴിക്കേണ്ട എന്നതാണ് സത്യം. ഇതെങ്ങനെ തയ്യാറാക്കുമെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

നാരങ്ങ- 1 എണ്ണം

പഞ്ചസാര സിറപ്പ്- 2 ടേബിള്‍ സ്പൂണ്‍

പച്ചമുളക്- 1 എണ്ണം

ഇഞ്ചി നീര്- അര ടീസ്പൂണ്‍

കശകശ- അര ടീസ്പൂണ്‍

സോഡാ-1 ഗ്ലാസ്സ്

ഐസ് പൊടിച്ചത്- 1 കപ്പ്

 

തയ്യാറാക്കുന്ന വിധം

 

ഒരു ജാറില്‍ പഞ്ചസാര സിറപ്പ്, സോഡാ എന്നിവ ഒഴിയ്ക്കുക. നാരങ്ങ മുറിച്ച് ചെറുതായി പിഴിഞ്ഞ് അതിലിട്ട് ഇഞ്ചി നീര്, കശകശ, ഐസ് പൊടിച്ചത് എന്നിവയും ചേര്‍ത്ത് നന്നായി കുലുക്കുക. 20 സെക്കന്റോളം കുലുക്കിയ ശേഷം ഗ്ലാസ്സില്‍ പകര്‍ന്ന് ഉപയോഗിക്കാം.