ചാക്കോച്ചൻ ഇനി ചോക്ലേറ്റ് ഹീറോയല്ല മസിൽമാൻ

ഇൻസ്റ്റാഗ്രാമിൽ ചാക്കോച്ചൻ പങ്ക് വെച്ച ചിത്രത്തിന് കമന്റുകളുമായി സിനിമ രംഗത്തെ പലരും വന്നിട്ടുണ്ട്.

ചാക്കോച്ചൻ ഇനി ചോക്ലേറ്റ് ഹീറോയല്ല മസിൽമാൻ


ചാക്കോച്ചൻ ഇനി ചോക്ലേറ്റ് ഹീറോയല്ല മസിൽമാൻ ആണ് ചാർലിക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് ബോഡി ബിൽഡപ്പും വടംവലിയുമായി ചാക്കോച്ചൻ എത്തിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ ചാക്കോച്ചൻ പങ്ക് വെച്ച ചിത്രത്തിന് കമന്റുകളുമായി സിനിമ രംഗത്തെ പലരും വന്നിട്ടുണ്ട്.

കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ, യമ, അനിൽ നെടുമങ്ങാട് എന്നിവർ മാർട്ടിൻ പ്രക്കാട്ട് ഒരുക്കുന്ന ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന് രചന നിർവഹിക്കുന്നത് ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറാണ്. കൂടാതെ ഒഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട കഴിവുറ്റ നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഷൈജു ഖാലിദാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അൻവർ അലി എഴുതിയ വരികൾക്ക് സംഗീതം നിർവഹിക്കുന്നത് വിഷ്ണു വിജയാണ്. മഹേഷ് നാരായൺ എഡിറ്റിംഗും റോണി സേവ്യർ മേക്കപ്പും നിർവഹിക്കുന്നു. സമീറ സനീഷാണ് കോസ്റ്റ്യൂംസ് ഒരുക്കുന്നത്. സ്റ്റിൽസ് – അനൂപ് ചാക്കോ. കോലഞ്ചേരി, അടിമാലി, മൂന്നാർ, വട്ടവട, കൊട്ടക്കാംബൂർ എന്നിവിടങ്ങളാണ് ലൊക്കേഷനുകൾ