32 ലക്ഷം ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ ഇറക്കുമതി ചെയ്യാനൊരുങ്ങി കുവൈത്ത് ആരോഗ്യമന്ത്രാലയം

ഒരാള്‍ക്ക് രണ്ട് ഡോസ് എന്ന തോതില്‍ 16 ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കുക.

32 ലക്ഷം ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ ഇറക്കുമതി ചെയ്യാനൊരുങ്ങി കുവൈത്ത് ആരോഗ്യമന്ത്രാലയം


രാജ്യത്ത്  കോവിഡ് പ്രതിരോധ വാക്സിന്‍ ഇറക്കുമതി ചെയ്യാന്‍ കുവൈത്ത് ആരോഗ്യമന്ത്രാലയം മുന്നൊരുക്കങ്ങള്‍ നടത്തി തുടങ്ങി. 

കോവിഡ് വാക്സിന്‍ പരീക്ഷണത്തില്‍ വിജയിച്ചുവെന്ന് അവകാശപ്പെട്ട് രംഗത്തുവന്ന കമ്ബനികളുടെ അവകാശവാദങ്ങളെ വിശദമായി വിലയിരുത്തിയ ശേഷമാണ് മൂന്ന് കമ്ബനികള്‍ക്ക് കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കിയത്. ലോകാരോഗ്യസംഘടനയുടെയും ബന്ധപ്പെട്ട സംഘടനകളുടെയും അംഗീകാരം ലഭിക്കുന്ന പക്ഷം ഉടന്‍തന്നെ രാജ്യത്തെ വാക്സിന്‍ വിതരണ നടപടികള്‍ ആരംഭിക്കാനാണ് ആരോഗ്യമന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതിനായി 32 ലക്ഷം ഡോസ് വാക്സിന്‍ ഇറക്കുമതി ചെയ്യേണ്ടിവരും. ഒരാള്‍ക്ക് രണ്ട് ഡോസ് എന്ന തോതില്‍ 16 ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കുക.