17 ഇനം സാധനങ്ങളുള്ള കിറ്റ് റേഷന്‍ കടകള്‍ വഴി ഏപ്രില്‍ ആദ്യം വിതരണം ചെയ്യും.

കോവിഡ് സമൂഹവ്യാപനത്തിന്റെ ആശങ്ക ഉണ്ടായാല്‍ വൊളന്റിയര്‍മാര്‍ മുഖേന വീടുകളില്‍ കിറ്റ് എത്തിക്കും.

17 ഇനം സാധനങ്ങളുള്ള കിറ്റ് റേഷന്‍ കടകള്‍ വഴി ഏപ്രില്‍ ആദ്യം വിതരണം ചെയ്യും.


തിരുവനന്തപുരം: കൊറോണ പ്രതിസന്ധിയില്‍ സംസ്ഥാനത്തെ എല്ലാവര്‍ക്കും സാമ്ബത്തിക സ്ഥിതി നോക്കാതെ ഭക്ഷ്യധാന്യങ്ങളും പലവ്യഞ്ജനങ്ങളും ഉള്‍പ്പെടെ 1000 രൂപയുടെ കിറ്റ് വിതരണം ഏപ്രില്‍ ആദ്യവാരം ആരംഭിക്കും. സൗജന്യ റേഷന്‍ വിതരണം ഏപ്രില്‍ ഒന്നിനും തുടങ്ങും.17 ഇനം സാധനങ്ങളുള്ള കിറ്റ് റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യും. കോവിഡ് സമൂഹവ്യാപനത്തിന്റെ ആശങ്ക ഉണ്ടായാല്‍ വൊളന്റിയര്‍മാര്‍ മുഖേന വീടുകളില്‍ കിറ്റ് എത്തിക്കും. എല്ലാവര്‍ക്കും 15 കിലോഗ്രാം അരി നല്‍കുന്നതിനാല്‍ കിറ്റില്‍ അരി ഉണ്ടാകില്ല.

ആദ്യഘട്ടത്തില്‍ അന്ത്യോദയ അന്നയോജന വിഭാഗത്തില്‍ ഉള്‍പ്പെട്ട (മഞ്ഞ കാര്‍ഡ്) 5 ലക്ഷം പേര്‍ക്കാണു നല്‍കുന്നത്. പിന്നാലെ മുന്‍ഗണനാവിഭാഗത്തിലുള്ള (പിങ്ക് കാര്‍ഡ്) 31 ലക്ഷം പേര്‍ക്ക് കിറ്റ് നല്‍കും. അതിനുശേഷം മുന്‍ഗണനേതര വിഭാഗംസബ്‌സിഡി (നീല കാര്‍ഡ്), മുന്‍ഗണനേതര വിഭാഗം (വെള്ള കാര്‍ഡ്) എന്നീ ക്രമത്തില്‍ നല്‍കും. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും മുന്‍ഗണന നല്‍കും. കിറ്റ് വേണ്ടാത്തവര്‍ക്ക് അറിയിക്കാന്‍ എസ്‌എംഎസ് സംവിധാനമുണ്ടാകും. സംസ്ഥാനത്ത് 87.14 ലക്ഷം കാര്‍ഡ് ഉടമകളാണുള്ളത്. ഇതിനുപുറമേ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും കിറ്റ് നല്‍കുന്നത് ആലോചനയിലാണ്.

മകൻ്റെ വീഡിയോയുമായി നവ്യ!