450 കിമീ മൈലേജുമായി കിയയുടെ സോള്‍ വിപണിയിൽ.

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മതാക്കളായ കിയ മോട്ടോഴ്‍സിന്‍റെ ഇലക്‌ട്രിക് വാഹനം സോളിനെ ദില്ലി ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ചു.

450 കിമീ മൈലേജുമായി കിയയുടെ സോള്‍ വിപണിയിൽ.


ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മതാക്കളായ കിയ മോട്ടോഴ്‍സിന്‍റെ ഇലക്‌ട്രിക് വാഹനം സോളിനെ ദില്ലി ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ചു. നിലവില്‍ വിദേശ നിരത്തുകളിലുള്ള സോള്‍ ഹാച്ച്‌ബാക്കിനെയാണ് ഇലക്‌ട്രിക് കാറാക്കി മാറ്റിയിരിക്കുന്നത്. 198 ബിഎച്ച്‌പി പവറും 395 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഇലക്‌ട്രിക് മോട്ടോറാണ് വാഹനത്തിന്‍റെ ഹൃദയം. ഒറ്റത്തവണ ചാര്‍ജ്ജ് ചെയ്‍താല്‍ 450 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഈ വാഹനത്തിന് സാധിക്കും.

സ്പോര്‍ട്ടി ഭാവങ്ങള്‍ നല്‍കി ബോക്സി ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള വാഹനമാണ് സോള്‍. നേര്‍ത്ത ഗ്രില്ല്, എല്‍ഇഡി ഹെഡ്ലാമ്പ്, മസ്‌കുലര്‍ ബമ്പര്‍, ബമ്പറില്‍ സ്ഥാനംപിടിച്ചിട്ടുള്ള ഡിആര്‍എല്‍, 17 ഇഞ്ച് അലോയി വീല്‍, സ്റ്റൈലിഷ് ടെയ്ല്‍ലാമ്പ് എന്നിവ ചേര്‍ന്നതാണ് സോളിന്റെ പുറംഭാഗം.

 2020 ഓട്ടോ എക്‌സ്‌പോയില്‍ അപ്രീലിയ എസ്‌എക്‌സ്‌ആര്‍ 160 പ്രദര്‍ശിപ്പിച്ചു.

ബ്ലാക്ക്-ബേജ് നിറങ്ങളിലാണ് ഇന്റീരിയര്‍. 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ലെതര്‍ ഫിനീഷിങ്ങ് ഡാഷ്ബോര്‍ഡ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഹീറ്റഡ് സീറ്റ് എന്നിവയാണ് ഇന്റീരിയറിലെ ഫീച്ചറുകള്‍. 2025 ഓടെ 16 ഇലക്‌ട്രിക് കാറുകള്‍ ഇന്ത്യന്‍ നിരത്തിലെത്തിക്കുമെന്നാണ് കിയ ഉറപ്പുനല്‍കിയിരിക്കുന്നത്. ഇതിന് പുറമെ, സോള്‍ ഇലക്‌ട്രിക്കല്‍ കാറിന്റെ ഓട്ടോണമസ് വാഹനത്തിന്റെ നിര്‍മാണവും കമ്പനിയുടെ പരിഗണനയിലുണ്ട്.