കിഡ്‌നി അടിച്ചുപോകും ഇവ കുടിച്ചാല്‍.

എനര്‍ജി ഡ്രിങ്കുകളുടെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് നിരവധി പഠനങ്ങള്‍ നമുക്ക് മുന്നറിയിപ്പു തരുന്നുണ്ട്.

കിഡ്‌നി അടിച്ചുപോകും  ഇവ കുടിച്ചാല്‍.


മലയാളിയുടെ മാറിയ ഭക്ഷണശീലത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് എനര്‍ജി ഡ്രിങ്കുകളും. എന്നാല്‍ ഇവ ആരോഗ്യത്തില്‍ ചെലുത്തുന്ന മാറ്റങ്ങള്‍ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പേര് എനര്‍ജി ഡ്രിങ്ക് എന്നാണെങ്കിലും, അത്ര എനര്‍ജിയൊന്നും ഇവ തരുന്നില്ല എന്ന് അറിഞ്ഞ് ഇവയുടെ ഉപഭോഗം കുറച്ചാല്‍ നിങ്ങളുടെ അവയവങ്ങളെ നിങ്ങള്‍ക്ക് രക്ഷിച്ചെടുക്കാവുന്നതാണ്.

എനര്‍ജി ഡ്രിങ്കുകളുടെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് നിരവധി പഠനങ്ങള്‍ നമുക്ക് മുന്നറിയിപ്പു തരുന്നുണ്ട്. നേരിയ അളവില്‍ പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ടെന്നതൊഴിച്ചാല്‍ കൃത്രിമമായ രുചിയും നിറവും ലഭിക്കാന്‍ രാസവസ്തുക്കളും കഫീനുമാണ് എനര്‍ജി ഡ്രിങ്കുകളില്‍ പ്രധാനമായും അടങ്ങിയിട്ടുള്ളത്. ഇവയൊക്കെ ആരോഗ്യത്തിന് എത്രത്തോളം ദോഷം ചെയ്യുന്നതാണെന്ന് ഗവേഷണങ്ങള്‍ പറയുന്നു.

ആരോഗ്യം കെടുത്തും ചേരുവകള്‍

വില്‍പ്പനയുടെ വര്‍ധന കാരണം എനര്‍ജി ഡ്രിങ്കുകള്‍ ഇന്ന് സര്‍വ്വവ്യാപിയാണ്. മിക്ക പ്രായക്കാരും ഇവ ഉപയോഗിക്കുന്നു. എനര്‍ജി ഡ്രിങ്കുകളുടെ ആരോഗ്യ ഫലങ്ങളെക്കുറിച്ച് മനസിലാക്കാന്‍, മിക്ക എനര്‍ജി ഡ്രിങ്കുകളിലുമുള്ള സാധാരണ ചേരുവകള്‍ പരിശോധിക്കുന്നത് നല്ലത്. അവയിലെ ചില പൊതുവായ ചേരുവകളാണ് കഫീന്‍, ടൗറിന്‍, പഞ്ചസാര, ഗ്വാറാന, ജിന്‍സെങ് എന്നിവ.
 

മേല്‍പ്പറഞ്ഞവയില്‍ മിക്കവര്‍ക്കും പരിചയമുള്ളത് കഫീന്‍ ആയിരിക്കും. കൗമാരക്കാരും ചെറുപ്പക്കാരും മുതിര്‍ന്നവരെ അപേക്ഷിച്ച് 100 മില്ലിഗ്രാം കഫീന്‍ അധികമായി കഴിക്കുന്നതായി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ധാരാളം ഊര്‍ജ്ജ പാനീയങ്ങള്‍ കഴിക്കുന്നതിനാലാണിത്. കഫീന്റെ അമിതോപയോഗം നിങ്ങളില്‍ ഉത്കണ്ഠ, ഉറക്കക്കുറവ്, ദഹന പ്രശ്‌നങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ അസുഖങ്ങള്‍ക്ക് കാരണമാക്കുന്നു. ഇത്തരം രോഗങ്ങള്‍ നിങ്ങളുടെ ഓരോ അവയവയവുമായി കൂടി ബന്ധപ്പെടുന്നതാണ് എന്നും മറക്കരുത്.

എനര്‍ജി ഡ്രിങ്കുകളില്‍ അടങ്ങിയ ടൗറിന്‍ എന്ന ഘടകം രക്തത്തില്‍ കൂടുതലായി എത്തുന്നത് വൃക്കരോഗം ഉള്ളവരില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്നതാണ്. പല എനര്‍ജി ഡ്രിങ്കുകളിലും സോഡകളിലേതു പോലെ പഞ്ചസാരയില്‍ നിന്നു ലഭിക്കുന്ന ഉയര്‍ന്ന അളവിലുള്ള ശൂന്യമായ കലോറി അടങ്ങിയിട്ടുണ്ട്. ഇതും ശരീരത്തിന് ദോഷകരമായി ബാധിക്കുന്നതാണ്.
 

ഫ്രണ്ടിയേഴ്‌സ് ഇന്‍ പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം എനര്‍ജി ഡ്രിങ്കുകള്‍ ഗുരുതരമായ കിഡ്‌നി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്നു കണ്ടെത്തിയിട്ടുണ്ട്. ഊര്‍ജ്ജ പാനീയങ്ങള്‍ മദ്യവുമായി കലര്‍ത്തുന്ന ചെറുപ്പക്കാരുടെ ശീലം അപകടസാധ്യതകള്‍ പലമടങ്ങാക്കി വര്‍ദ്ധിപ്പിക്കുന്നു, ഇത് നിര്‍ജ്ജലീകരണത്തിനും മദ്യത്തിന്റെ പ്രത്യാഘാതം ഇരട്ടിപ്പിക്കാനും കാരണമാകുമെന്ന് പഠന ഗവേഷകര്‍ പറയുന്നു.
വൃക്കയെ കേടാക്കുന്ന മദ്യത്തിന്റെ കൂടെ ധാരാളം ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന എനര്‍ജി ഡ്രിങ്കുകളും ഉപയോഗിക്കുന്നത് വൃക്കയുടെ ദ്രുതഗതിയിലുള്ള നാശത്തിന് കാരണമാകുന്നു. വിട്ടുമാറാത്ത വൃക്കരോഗമുള്ളവര്‍ എനര്‍ജി ഡ്രിങ്ക് കഴിക്കുന്നത് ഇവരില്‍ ക്ഷീണം അനുഭവപ്പെടുത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വൃക്കരോഗമുള്ള വ്യക്തികള്‍ക്ക് ആരോഗ്യകരമായി പെട്ടെന്ന് പ്രതികരിക്കുന്ന തരത്തിലുള്ള ഘടകങ്ങളാണ് എനര്‍ജി ഡ്രിങ്കുകളില്‍ അടങ്ങിയിട്ടുള്ളത്.