ഫ്ളാസ്കിലെ ദുർഗന്ധത്തിന് പരിഹാരം .

ഫ്ളാസ്ക് കുറേ കാലം ഉപയോഗിച്ചാൽ അതിൽ ദുർഗന്ധം ഉണ്ടാവുന്നു.

ഫ്ളാസ്കിലെ ദുർഗന്ധത്തിന്  പരിഹാരം  .


ഫ്ളാസ്ക് കുറേ കാലം ഉപയോഗിച്ചാൽ അതിൽ ദുർഗന്ധം ഉണ്ടാവുന്നു. എന്നാൽ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമ്മുടെ വീട്ടമ്മമാർ പല വഴികളും നോക്കി അവസാനം ആ ഫ്ളാസ്ക് കളയേണ്ട അവസ്ഥയാണ് ഉണ്ടാവുന്നത്. എന്നാല്‍ ഇത്രയും വില കൊടുത്ത് വാങ്ങിയ ഫ്ളാസ്ക് കളയേണ്ട അവസ്ഥ അൽപം ശ്രദ്ധിക്കേണ്ടതാണ്. ഒന്ന് ശ്രദ്ധിച്ചാൽ നമുക്ക് ഫ്ളാസ്കിലെ ദുർഗന്ധത്തെ ഇല്ലാതാക്കുന്നതിന് കഴിയുന്നുണ്ട്. അതിന് വേണ്ടി അൽപം ശ്രദ്ധിച്ചാൽ മതി. വീട്ടിലിരുന്ന് തന്നെ നമുക്ക് ഈ പ്രശ്നത്തെ പൂർണമായും ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. അധികം കഷ്ടപ്പെടാതെ തന്നെ നമുക്ക് ഈ പ്രശ്നത്തെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്.

നാരങ്ങ നീര്   

നാരങ്ങ നീര് കൊണ്ട് ഫ്ളാസ്കിലെ ദുർഗന്ധത്തെ നമുക്ക്  ഇല്ലാതാക്കാൻ സാധിക്കും. അൽപം നാരങ്ങ നീര് എടുത്ത് ചൂടുവെള്ളത്തിൽ കലർത്തി ഇത് ഫ്ളാസ്കിൽ ഒഴിച്ച് വെക്കേണ്ടതാണ്. ഇത് സാധാരണ ചെയ്യുന്നത് പോലെ നല്ലതു പോലെ കുലുക്കാവുന്നതാണ്. നാരങ്ങ നീര് ഇട്ട് ഫ്ളാസ്ക് കഴുകുന്നതിലൂടെ ഇതിലെ ദുർഗന്ധത്തിന് പരിഹാരം കാണുന്നതിന് മികച്ച ഓപ്ഷനാണ് നാരങ്ങ നീര്.