സംഗീതമില്ലാത്ത ഒരു ലോകം അചിന്ത്യം! 'ദേവു'വിന്റെ കുറച്ച് ഗാനങ്ങൾ കേട്ടാലോ..  

സംഗീതലോകത്തേക്ക് ഒരു പുത്തൻ താരോദയം ; ദേവു മാത്യു

സംഗീതമില്ലാത്ത ഒരു ലോകം അചിന്ത്യം! 'ദേവു'വിന്റെ കുറച്ച് ഗാനങ്ങൾ കേട്ടാലോ..  


സംഗീതമില്ലാത്ത ഒരു ലോകം അചിന്ത്യം. സംഗീതം കേള്‍ക്കാത്ത ഒരു ദിനം പോലും മലയാളിക്ക് ഇല്ല. ലോകത്തിന്റെ ഏതു മൂലയിലായാലും നമ്മുടെ ചുണ്ടില്‍ ഒരു മൂളിപ്പാട്ട് ഉണ്ടായിരിക്കും. സംഗീതം എന്ന പോലെ തന്നെ വൈകാരികമായ ഒരടുപ്പം സംഗീതം ആലപിക്കുന്നവരോടും  തോന്നാറുണ്ട്. 

സംഗീത ലോകത്തെ ഒരു പുതിയ യുവപ്രതിഭയെ പരിചയപ്പെടാം. ഇന്ത്യൻ സംഗീത ലോകത്തെ ചക്രവർ ത്തി ഇളയരാജയുടെ ടീമിലെ അംഗം കൂടിയായ  ദേവു മാത്യു എന്ന പിന്നണി ഗായിക. 

ദേവു ചെന്നൈയിലാണ് താമസം, മദ്രാസ് സർവകലാശാലയിൽ നിന്നും (BA,MA) ഇന്ത്യൻ സംഗീതം പഠിച്ചത്തിന് ശേഷം ഓഡിയോ ടെക്നോളജിയുടെ മ്യൂസിക് ലോഞ്ച് സ്കൂളിൽ നിന്നും ബിരുദവും എടുത്തു. വെസ്റ്റേൺ ക്ലാസിക്കൽ മ്യൂസിക്കിൽ 8ഗ്രേഡ് നേടിയിട്ടുണ്ട്, ഇതു  കൂടാതെ ചെന്നൈയിലെ ലണ്ടൻ ട്രിനിറ്റി കോളേജിൽ നിന്നും ഗിറ്റാർ വായിക്കുന്നതിലും പ്രാഗൽഭ്യം നേടിയിട്ടുണ്ട്. കൂടാതെ BFA വയലിൻ ബിരുദവും നേടി. 

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ നിരവധി ഗാനങ്ങൾ ദേവു ആലപിച്ചിട്ടുണ്ട്.    

ദേവു ആലപിച്ച കുറച്ചു ഗാനങ്ങൾ ആസ്വദിക്കാം