സൺഗ്ലാസ് അന്വേഷിക്കാൻ അമിതാഭ് ബച്ചനൊപ്പം മമ്മൂക്കയും ലാലേട്ടനും

മെയ്ഡ് അറ്റ് ഹോം എന്നാണ് വിഡിയോയ്ക്ക് പേരു കൊടുത്തിരിക്കുന്നത്. 

സൺഗ്ലാസ് അന്വേഷിക്കാൻ അമിതാഭ് ബച്ചനൊപ്പം മമ്മൂക്കയും ലാലേട്ടനും


ഇന്ത്യൻ സിനിമയിലെ സൂപ്പർതാരങ്ങൾ ഒരുമിച്ചെത്തുന്ന മൾട്ടി സ്റ്റാർ ഷോർ‌ട്ട് ഫിലിം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മമ്മൂട്ടി, മോഹൻലാൽ, അമിതാഭ് ബച്ചൻ, രജനികാന്ത്, രൺബീർ കപൂർ, ചിരഞ്ജീവി, ആലിയ ബട്ട്,  പ്രിയങ്ക ചോപ്ര തുടങ്ങി ഇന്ത്യയിലെ പ്രശസ്ത താരങ്ങൾ അണിനിരക്കുന്ന ഷോർട് ഫിലിം സിനിമയിലെയും സ്വർണാഭരണ നിർമ്മാണ മേഖലയിലെയും  ദിവസവേതനക്കാരെ സഹായിക്കുന്നതിനു വേണ്ടിയാണ്  പുറത്തിറക്കിയിരിക്കുന്നത്.

"മെയ്ഡ് അറ്റ് ഹോം" എന്നാണ് വിഡിയോയ്ക്ക് പേരു കൊടുത്തിരിക്കുന്നത്. അമിതാഭ് ബച്ചൻ പ്രഖ്യാപിച്ച "We are one" പദ്ധതിയുടെ ഭാഗമായാണ് കല്യാൺ ജൂവലേഴ്‌സ് സ്പോൺസർ ചെയ്തിരിക്കുന്ന ഷോർട് ഫിലിം പുറത്തിറക്കിയിരിക്കുന്നത്.

അമിതാഭ് ബച്ചൻ  തന്റെ സൺഗ്ലാസ് തപ്പുന്നതാണ് വിഡിയോയുടെ പ്രമേയം. . ‘നിന്നെ കൊണ്ട് വല്യ ശല്യമായല്ലോ രൺബീറെ’ എന്ന രസികൻ ഡയലോഗാണ് മമ്മൂട്ടി വിഡിയോയിൽ പറയുന്നത്. കൂടാതെ അദ്ദേഹം രജനികാന്തിനോട് ആശാനെ ഒരു ഗ്ലാസ് അമിതാഭ് ജിക്ക് കൊടുക്കാൻ പറയുന്നുമുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരുന്നാണ് താരങ്ങൾ വിഡിയോയ്ക്കായി ഒന്നിച്ചത്. പ്രസൂൺ പാണ്ഡെയാണ് വി‍ഡിയോ ഒരുക്കിയിരിക്കുന്നത്. 

വീഡിയോ കാണാം