മഹീന്ദ്രയുടെ 2020 മോഡല്‍ 'ഥാര്‍' ഓഗസ്റ്റ് 15-ന് വിപണിയില്‍

രാജ്യത്തെ വാഹന പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് മഹീന്ദ്രയുടെ 2020 മോഡല്‍ ഥാര്‍.

മഹീന്ദ്രയുടെ 2020 മോഡല്‍ 'ഥാര്‍'  ഓഗസ്റ്റ് 15-ന്  വിപണിയില്‍


ഡൽഹി : രാജ്യത്തെ വാഹന പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് മഹീന്ദ്രയുടെ 2020 മോഡല്‍ ഥാര്‍. ഈ വാഹനം ഈ ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിപണിയില്‍ എത്തിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. വില സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ഇല്ലെങ്കിലും 10 മുതല്‍ 14 ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം.

പഴയ ഥാറിൽ ഒരു ഡീസൽ എഞ്ചിൻ മാത്രമായിരുന്നു നൽകിയിരുന്നത്. ഇത്തവണ 2.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍, 2.0 ലിറ്റര്‍ എംസ്റ്റാലിയന്‍ പെട്രോള്‍ എന്നീ രണ്ട് എന്‍ജിന്‍ ഓപ്ഷനുകളില്‍ ഥാര്‍ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.