സെന്‍സര്‍ പൂര്‍ത്തിയായി ജല്ലിക്കട്ട് ഒക്ടോബര്‍ നാലിന് തിയറ്ററുകളില്‍

ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കട്ട് ഒക്ടോബര്‍ നാലിന് തിയറ്ററുകളിലെത്തുന്നു. ചിത്രത്തിന്റെ സെന്‍സര്‍ പൂര്‍ത്തിയായി.

സെന്‍സര്‍ പൂര്‍ത്തിയായി ജല്ലിക്കട്ട് ഒക്ടോബര്‍ നാലിന്  തിയറ്ററുകളില്‍


ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കട്ട് ഒക്ടോബര്‍ നാലിന് തിയറ്ററുകളിലെത്തുന്നു. ചിത്രത്തിന്റെ സെന്‍സര്‍ പൂര്‍ത്തിയായി. യു എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. കേരളത്തിന് പുറത്തും ഇന്ത്യക്ക് പുറത്തുമുള്ള കേന്ദ്രങ്ങളില്‍ റിലീസ് തുടര്‍ന്നുള്ള ആഴ്ചകളിലായിരിക്കുമെന്ന് വിതരണക്കാരായ ഫ്രൈഡേ ഫിലിം ഹൗസിന്റെ സാരഥി വിജയ് ബാബു. ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ പ്രിമിയറില്‍ നേടിയ മികച്ച അഭിപ്രായത്തിന് പിന്നാലെയാണ് സിനിമ കേരളത്തില്‍ റിലീസ് ചെയ്യുന്നത്.

എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ അവലംബിച്ച് എസ് ഹരീഷും ആര്‍ ജയകുമാറും തിരക്കഥയെഴുതിയ ചിത്രമാണ് ജെല്ലിക്കെട്ട്. ഒരു പോത്ത് കയര്‍ പൊട്ടിച്ചോടുന്നതും മലയോര ഗ്രാമത്തില്‍ തുടര്‍ന്ന് അരങ്ങേറുന്ന സംഭവ വികാസങ്ങളുമാണ് സിനിമ. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രം ഗംഭീരമാണെന്നും ഛായാഗ്രാഹണവും സൗണ്ട് ഡിസൈനുമെല്ലാം അമ്പരപ്പിക്കുന്നുവെല്ലാമാണ് ടൊറന്റോയില്‍ നിന്ന് ലഭിക്കുന്ന ആദ്യ പ്രതികരണങ്ങള്‍. പോത്ത് കയറ് പൊട്ടിച്ചോടുന്നതിനെ തുടര്‍ന്നുണ്ടാവുന്ന നിമിഷങ്ങള്‍ മുള്‍മുനയില്‍ നിര്‍ത്തുന്നതെന്നും പ്രേക്ഷകര്‍ കുറിച്ചു. ഗിരീഷ് ഗംഗാധരനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.