സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി മിഥുനും ലക്ഷ്മിയും

മിഥുനും ഭാര്യ ലക്ഷ്‌മിയും മകൾ തൻവിയും ഒരുമിച്ചഭിനയിച്ച ഷോർട് ഫിലിം ആണ് ടേക്ക് കെയർ


അവതാരകനായ മിഥുന്‍ രമേഷും  വ്‌ളോഗറായ ഭാര്യ ലക്ഷ്മി മേനോനും മകള്‍ തന്‍വിയും ചേര്‍ന്നഭിനയിച്ച സസ്‌പെന്‍സ് നിറഞ്ഞ ഒരു ത്രില്ലര്‍ ഹ്രസ്വചിത്രമാണ്  ടേക്ക് കെയർ.  ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ നേരത്തെ ശ്രദ്ധ നേടിയിട്ടുള്ള ദമ്പതികള്‍ സമൂഹത്തിന് നല്ലൊരു സന്ദേശമാണ് ഈ ചിത്രത്തിലൂടെ നല്‍കുന്നത്. ശ്രീജിത്ത് ഇന്‍കാര്‍നേഷന്‍ ആണ് സംവിധാനം. ബിക്കില്‍, ടിജു ജോണ്‍ തുടങ്ങിയവരും വേഷമിടുന്നു. ലാല്‍ നല്ലത്ത്, ഫിറോസ് ഇടശ്ശേരി എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഇന്‍കാര്‍നേഷന്‍ പ്രൊഡക്ഷന്‍ ഹൗസ് ആണ് നിര്‍മ്മാണം.