ഫഹദ് ഫാസില്‍ നായകനാകുന്ന മാലിക്കിന്റെ ട്രെയിലർ പുറത്ത്.

അൻപത്തിയഞ്ചുകാരൻ സുലൈമാൻ മാലിക് ആയി ഫഹദ് നിറയുകയാണ് ട്രെയിലറിൽ

ഫഹദ് ഫാസില്‍ നായകനാകുന്ന മാലിക്കിന്റെ ട്രെയിലർ പുറത്ത്.


ഫഹദ് ഫാസില്‍ നായകനാകുന്ന മാലിക്കിന്റെ ട്രെയിലർ പുറത്ത്. അൻപത്തിയഞ്ചുകാരൻ സുലൈമാൻ മാലിക് ആയി ഫഹദ് നിറയുകയാണ് ട്രെയിലറിൽ. കഥാപാത്രത്തിന്റെ പല കാലഘട്ടങ്ങളിലെ വേഷപ്പകർച്ചകളും കാണാം.

ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രം പീരിയഡ് ഗണത്തിൽ പെടുന്നു. രണ്ട് കാലഘട്ടങ്ങളാണ് ചിത്രത്തിൽ സംഭവങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. സുലൈമാന്‍ മാലിക്!. തീരദേശ ജനതയുടെ നായകന്‍. ഇരുപത് വയസ് മുതല്‍ 55 വയസ് വരെയുള്ള സുലൈമാന്റെയും അയാളുടെ തുറയുടെയും ജീവിതമാണ് സിനിമ.‌

27 കോടിയോളം ബജറ്റുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച് ഫഹദ് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, നിമിഷ സജയൻ, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്.