100 കോടി ക്ലബില്‍ ഇടം നേടി മാമാങ്കം.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ 4 ഭാഷകളിലായാണ് ചിത്രം റിലീസിനെതിയത്. 

100 കോടി ക്ലബില്‍ ഇടം നേടി മാമാങ്കം.


100 കോടി ക്ലബില്‍ ഇടം നേടി മാമാങ്കം.  നേരത്തെ മധുരരാജയും 100 കോടി ക്ലബില്‍ ഇടം പിടിച്ചിരുന്നു.  ഇതോടെ മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ രണ്ടാമത്തെ 100 കോടി ചിത്രമായി മാറുകയാണ് മാമാങ്കം. ചിത്രം കഴിഞ്ഞ ദിവസം 30000 ഷോകള്‍ ആഗോള തലത്തില്‍ പൂര്‍ത്തീകരിച്ചിരിച്ചിരുന്നു.ഇത്രയും വേഗത്തില്‍ ഒരു മലയാള സിനിമ 30000 ഷോകള്‍ പൂര്‍ത്തിയാക്കുന്നത് ആദ്യമായാണ്. 
55 കോടിയോളം മുതല്‍മുടക്കിയാണ്‌ ചിത്രം സംവിധാനം ചെയ്തത്. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥ ഒരുക്കിയ ഈ ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, മാസ്റ്റര്‍ അച്യുതന്‍, പ്രാചി ടെഹ്‌ലന്‍ എന്നിവരും നിര്‍ണ്ണായകമായ വേഷങ്ങളില്‍ എത്തിയിട്ടുണ്ട്.
നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള മാമാങ്ക ചരിത്രം ആണ് ഈ ചിത്രം നമുക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ 4 ഭാഷകളിലായാണ് ചിത്രം റിലീസിനെതിയത്.