പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ കണ്ടല്ലൂർ സ്വദേശി അറസ്റ്റിൽ .

പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പെൺകുട്ടിയുടെ അമ്മയാണ് ഓച്ചിറ പോലീസിൽ പരാതി നൽകിയത്.

പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ കണ്ടല്ലൂർ സ്വദേശി അറസ്റ്റിൽ .


മുതുകുളം: സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ കണ്ടല്ലൂർ സ്വദേശി അമാനുള്ള (20) യെ പോക്‌സോ നിയമപ്രകാരം കനകക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തു.

പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പെൺകുട്ടിയുടെ അമ്മയാണ് ഓച്ചിറ പോലീസിൽ പരാതി നൽകിയത്. പെൺകുട്ടിയെ ബൈക്കിൽ കായംകുളത്തെത്തിച്ച് സ്കൂൾ യൂണിഫോം മാറ്റി വലിയഴീക്കൽ ബീച്ചിൽ കൊണ്ടുപോയി. പിന്നീട്, രാത്രിയിൽ കണ്ടല്ലൂരിലെ പ്രതിയുടെ വീട്ടിൽ പീഡിപ്പിച്ചശേഷം ദേശീയപാതയോരത്ത് ഉപേക്ഷിച്ചതായാണ് കേസ്. പോലീസാണ് കുട്ടിയെ കണ്ടെത്തിയത്. കുറ്റകൃത്യം നടന്നത് കനകക്കുന്ന് സ്‌റ്റേഷൻ പരിധിയിലായതിനാലാണ് കേസ് ഇങ്ങോട്ടേക്ക് മാറ്റിയത്. ഹരിപ്പാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read This : നീറ്റ് പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിക്കാന്‍ അനുമതി; മുന്‍കൂട്ടി അനുമതി തേടണം.