ലളിതമായി വിവാഹം നടത്താൻ തീരുമാനിച്ച്‌ നടന്‍ മണികണ്ഠന്‍ ആചാരി!

ആഘോഷം എന്ന് വേണമെങ്കിലും ആഘോഷിക്കാം.

ലളിതമായി വിവാഹം നടത്താൻ തീരുമാനിച്ച്‌ നടന്‍ മണികണ്ഠന്‍ ആചാരി!


ലോകമെമ്പാടും കൊറോണ വൈറസിന്റെ പിടിയില്‍ കുടുങ്ങിയതോടെ മാതൃകാപരമായി തീരുമാനങ്ങളെടുക്കുന്നത് ഒരുപാട് പേരാണ്. ആര്‍ഭാടത്തോടെയുള്ള വിവാഹം നടത്തുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്ന സാഹചര്യത്തില്‍ പലരും ആഘോഷങ്ങള്‍ വേണ്ടെന്ന് വെക്കുകയാണ്. കൂട്ടത്തില്‍ നടന്‍ മണികണ്ഠന്‍ ആചാരിയുമുണ്ട്. വിവാഹം ലളിതമായി നടത്താനാണ് താരം തീരുമാനിച്ചത്.

നേരത്തെ തന്നെ ഏപ്രില്‍ അവസാനത്തോടെ മണികണ്ഠന്‍ ആചാരിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ആഘോഷമായി നടത്താനുള്ള ഒരുക്കങ്ങളെല്ലാം തയ്യാറായി വന്നപ്പോഴാണ് കൊറോണ വൈറസ് വ്യാപിച്ചത്. എന്നാല്‍ നാട് വലിയൊരു വിപത്ത് നേരിടുന്നതിനാല്‍ വിവാഹം ലളിതമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് താരകുടുംബം.

കുറച്ച് പേരുടെ അശ്രദ്ധയും അമിതമായ സ്വതന്ത്ര്യവുമാണ് എല്ലാവരും വീട്ടില്‍ ഇരിക്കേണ്ട അവസ്ഥയിലെത്തിച്ചത്. ആരോഗ്യ വകുപ്പ് പറയുന്നതിന് അനുസരിച്ച് നിന്നാല്‍ അത് നമുക്ക് വേണ്ടിയാണ്. ഇതിനെതിരെ പ്രതിരോധം തീര്‍ക്കുകയാണ് ചെയ്യാനുള്ളത്.

ആഘോഷം എന്ന് വേണമെങ്കിലും ആഘോഷിക്കാം. സന്തോഷവും സമാധാനവും ഉണ്ടെങ്കില്‍ മാത്രമേ നമുക്ക് ആഘോഷിക്കേണ്ട കാര്യമുള്ളു. ഒരുപാട് ജീവിതങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ ആഘോഷം നടത്തുന്നതിനോട് വിയോജിപ്പുള്ള ആളാണ് ഞാന്‍. എപ്രില്‍ 26 നായിരുന്നു മുഹുര്‍ത്തം. ഹിന്ദു ആചാര പ്രകാരമാണ് വിവാഹം നടത്താന്‍ തീരുമാനിച്ചത്. മുഹൂര്‍ത്തം മാറ്റി വെക്കുന്നതിനോട് കാര്‍ന്നോന്മാര്‍ക്ക് ചെറിയ എതിര്‍പ്പ് ഉണ്ട്.

ആ മുഹൂര്‍ത്തതില്‍ ചടങ്ങ് നടത്താമെന്നാണ് കരുതുന്നത്. തീരുമാനങ്ങളൊന്നും ആയിട്ടില്ല. ഇനി പ്രശ്‌നങ്ങളൊക്കെ ആ സമയത്തേക്ക് കഴിയുകയാണെങ്കില്‍, ആളുകള്‍ക്കെല്ലാം ഇറങ്ങി നടക്കാന്‍ കഴിയുന്ന സാഹചര്യം വന്നാല്‍ ചെറിയ രീതിയില്‍ ആഘോഷമായി നടത്തും. എന്തായാലും കുടുംബ ജീവിതം ഉടന്‍ തന്നെ ആരംഭിക്കുമെന്നും താരം പറയുന്നു.