തമിഴ് പുരസ്‌കാര ചടങ്ങില്‍ മഞ്ജു വാര്യരുടെ മാസ് എന്‍ട്രി;വൈറലായി വീഡിയോ.

കറുത്ത ഗൗണ്‍ ധരിച്ച്‌ അതി സുന്ദരിയായാണ് മഞ്ജു എത്തിയത്.

തമിഴ് പുരസ്‌കാര ചടങ്ങില്‍ മഞ്ജു വാര്യരുടെ മാസ് എന്‍ട്രി;വൈറലായി വീഡിയോ.


മലയാളികളുടെ പ്രിയ നടി മഞ്ജു വാര്യര്‍ തമിഴില്‍ അരങ്ങേറ്റം കുറിച്ചത് കഴിഞ്ഞ വര്‍ഷം ആയിരുന്നു. ധനുഷിന്റെ നായികയായി അസുരനില്‍ മിന്നും പ്രകടനമാണ് മഞ്ജു കാഴ്ച വെച്ചത്. അസുരന് പിന്നാലെ തമിഴ് സിനിമ രംഗത്തും മഞ്ജുവിന് ആരാധകര്‍ ഏറെയാണ്. ചിത്രത്തിലെ പ്രകടനത്തിന് നിരവധി പുരസ്‌കാരങ്ങളും മഞ്ജുവിനെ തേടിയെത്തി.

ഇക്കുറി ബിഹൈന്‍ഡ്‌സ് വുഡിന്റെ അവാര്‍ഡ്‌സ് നിശയിലെ മഞ്ജുവിന്റെ മാസ് എന്‍ട്രിയാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്. കറുത്ത ഗൗണ്‍ ധരിച്ച്‌ അതി സുന്ദരിയായാണ് മഞ്ജു എത്തിയത്. റെഡ് കാര്‍പ്പറ്റിലൂടെ കൈകൂപ്പി ചിരിച്ച്‌ എത്തിയ മഞ്ജുവിനെ കയ്യടിച്ചാണ് പ്രേക്ഷകര്‍ വരവേറ്റത്. അസുരനിലെ പ്രകടനത്തിന് മഞ്ജുവിന് പുരസ്‌കാരവും ലഭിച്ചു.
നടന്‍ പാര്‍ഥിപന്‍ അവതാരകനായ ചടങ്ങില്‍ ധനുഷ്, ജയം രവി, അരുണ്‍ വിജയ്, വെട്രിമാരന്‍, നാദിയ മൊയ്തു തുടങ്ങി നിരവധി പേര്‍ സന്നിഹിതരായിരുന്നു.