മോഡേൺ ലുക്കിൽ മഞ്ജു വാരിയർ; വൈറലായി ഫോട്ടോഷൂട്ട്

മനോരമ ഓൺലൈൻ സെലിബ്രിറ്റി കലണ്ടറിനു വേണ്ടിയാണു മോഡേൺ ഔട്ടിലൂക്കിൽ ഫോട്ടോഷൂട്ട് നടത്തിയത്

മോഡേൺ ലുക്കിൽ മഞ്ജു വാരിയർ;  വൈറലായി ഫോട്ടോഷൂട്ട്


മലയാളത്തിൽ ഏറ്റവുമധികം ആരാധകരുള്ള താരമാണ് മഞ്ജു വാരിയർ. ഒരു ഇടവേളയ്ക്കു ശേഷം സിനിമയിലേക്ക് തിരിച്ചു വന്ന മഞ്ജു നല്ല സിനിമകളുടെ ഭാഗമായി മലയാളത്തിൽ നിറഞ്ഞു നിൽക്കുകയാണ്. സിനിമകളോടൊപ്പം നൃത്തത്തിനു വേണ്ടിയും താരം സമയം കണ്ടെത്താറുണ്ട്. അതോടൊപ്പം സോഷ്യൽ മീഡിയയിലും മഞ്ജു സജീവമാണ്. ഇപ്പോഴിതാ മോഡേൺ ഔട്ട് ലൂക്കിൽ ഉള്ള ഒരു ചിത്രം ഫേസ്ബുക്കിൽ ഷെയർ ചെയ്ത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് മഞ്ജു.

മനോരമ സെലിബ്രിറ്റി കലണ്ടറിനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങൾ ആണ് മഞ്ജു വാരിയർ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്