നടിയെ ആക്രമിച്ച കേസ്; മഞ്ജു വാര്യരെ 22-ന് വിസ്തരിക്കും.

കേസിലെ പ്രധാന സാക്ഷികളിലൊരാളായ മഞ്ജുവിന്റെ മൊഴി കേസില്‍ ഏറെ നിര്‍ണായകമാണ്.

നടിയെ ആക്രമിച്ച കേസ്;  മഞ്ജു വാര്യരെ 22-ന്  വിസ്തരിക്കും.


കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച്‌ അപകീര്‍ത്തികരമായ ദൃശൃങ്ങള്‍ പകര്‍ത്തിയ കേസില്‍ സാക്ഷിയായ നടി മഞ്ജു വാര്യരെ പ്രത്യേക വിചാരണ കോടതി ഈ മാസം 22ന് വിസ്തരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കേസിലെ പ്രധാന സാക്ഷികളിലൊരാളായ മഞ്ജുവിന്റെ മൊഴി കേസില്‍ ഏറെ നിര്‍ണായകമാണ്.

കേസില്‍ കഴിഞ്ഞ ദിവസം 3  സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി. ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഒന്നാം പ്രതി പള്‍സര്‍ സുനി ഒളിവില്‍ കഴിഞ്ഞ അമ്പലപ്പുഴയിലെ വീട്ടിലെ ഗൃഹനാഥന്റെ വിസ്താരമാണ് ഇന്നലെ പ്രധാനമായും നടന്നത്. സുഹൃത്തായ ഗൃഹനാഥനെ പള്‍സര്‍ സുനി ദൃശ്യങ്ങള്‍ കാണിച്ചിരുന്നു. ഒളിവിലായിരുന്ന സമയത്ത് പ്രതികള്‍ സഞ്ചരിച്ച കാറിന്റെ ഡ്രൈവറെയും മറ്റൊരു അപ്രധാന സാക്ഷിയെയും കോടതി വിസ്തരിച്ചു. അടുത്ത വിസ്താരം 19 ന് നടക്കും.

  വാവാ സുരേഷിന് വേണ്ടി മണ്ണാറശാലയില്‍ ആരാധകരുടെ വഴിപാട് തിരക്ക്.