സൂപ്പര്‍ ഹിറ്റ് ഗാനത്തിന് വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം ചുവടുവെച്ച് മഞ്ജു വാര്യര്‍: വീഡിയോ

കൊച്ചി തോവര സേക്രട് ഹാര്‍ട്ട് കോളേജിന്റെ യൂണിയന്‍ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മഞ്ജു വാര്യരുടെ ഈ പ്രകടനം.

സൂപ്പര്‍ ഹിറ്റ് ഗാനത്തിന് വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം ചുവടുവെച്ച് മഞ്ജു വാര്യര്‍: വീഡിയോ


സോഷ്യൽ മീഡിയയിൽ എപ്പോഴും നിറഞ്ഞു നിൽക്കുന്ന താരമാണ് മഞ്ജു വാര്യര്‍.   കുറച്ചു കാലം സിനിമയിൽ നിന്ന് വിട്ടു നിന്നെങ്കിലും തിരിച്ചുവരവിൽ ഒരുപിടി നല്ല കഥാപാത്രങ്ങൾ മലയാളിക്ക് സമ്മാനിക്കാൻ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാറിനു കഴിഞ്ഞു. ഇപ്പോഴിതാ വിദ്യാർഥികൾക്കൊപ്പം ചുവടുവയ്ക്കുന്ന മഞ്ജുവിന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

‘പ്രണയവര്‍ണ്ണങ്ങള്‍’ എന്ന ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് ഗാനമായ ‘കണ്ണാടിക്കൂടും കൂട്ടി ’ എന്ന പാട്ടിനാണ് മഞ്ജു വാര്യര്‍ ചുവടുവെച്ചിരിക്കുന്നത്. കൊച്ചി തോവര സേക്രട് ഹാര്‍ട്ട് കോളേജിന്റെ യൂണിയന്‍ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മഞ്ജു വാര്യരുടെ ഈ തകര്‍പ്പന്‍ പ്രകടനം. താരത്തിനൊപ്പം കലാലയത്തിലെ വിദ്യാര്‍ത്ഥിനികളും മനോഹരമായി ചുവടുവെച്ചു.