അജ്മാൻ മാർക്കറ്റിൽ വൻ തീപ്പിടിത്തം; മലയാളികൾ ഉൾപ്പെടെ ഉള്ളവരുടെ കടകൾ കത്തി നശിച്ചു

മാർക്കറ്റിൽ ബുധനാഴ്ച വൈകീട്ട് ആറരയോടെയാണ് തീപ്പിടിത്തമുണ്ടായത്.

അജ്മാൻ മാർക്കറ്റിൽ വൻ തീപ്പിടിത്തം; മലയാളികൾ  ഉൾപ്പെടെ ഉള്ളവരുടെ കടകൾ കത്തി നശിച്ചു


യുഎഇ : അജ്മാൻ പഴം-പച്ചക്കറി മാർക്കറ്റിൽ വൻ തീപ്പിടിത്തം. മൂന്നൂറിലേറെ കടകളുള്ള ഇറാനിയൻ മാർക്കറ്റിൽ ബുധനാഴ്ച വൈകീട്ട് ആറരയോടെയാണ് തീപ്പിടിത്തമുണ്ടായത്.

തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീപിടിത്തത്തില്‍ 120 കടകൾ കത്തിനശിച്ചു. ഇതില്‍ മലയാളികളുടെ 25 കടകളും കത്തിനശിച്ചിട്ടുണ്ട്. പ്രദേശത്തെ ഒരു കടയില്‍ നടന്നുകൊണ്ടിരുന്ന നിര്‍മാണ പ്രവര്‍ത്തിക്കിടെയുണ്ടായ തീപൊരിയാണ് തീപിടിത്തമുണ്ടാകാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.  കോവിഡ് കാലത്ത് അടച്ചിട്ടിരുന്ന മാർക്കറ്റ് ഈമാസം 15 ന് തുറക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് തീപിടിത്തമുണ്ടായത്