കൊറോണയെന്ന അദൃശ്യ ശത്രുവിനെതിരെയാണ് നമ്മുടെ പോരാട്ടം ; ലാലേട്ടൻ

കൊറോണയെന്ന അദൃശ്യ ശത്രുവിനെതിരെയാണ് നമ്മുടെ പോരാട്ടം ; ലാലേട്ടൻ


കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ആഹ്വനം ചെയ്തിരിക്കുന്ന ജനത കര്‍ഫ്യൂ ഏറ്റെടുത്തു പ്രിയതാരങ്ങളും. ഇന്നലെ മുതൽ മോഹൻലാലും മമ്മൂട്ടിയുമടക്കമുള്ള ജനപ്രിയതാരങ്ങളെല്ലാം ജനത കര്‍ഫ്യൂനെ അനുകൂലിച്ചുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു. 

ജനത കര്‍ഫ്യൂ ദിനമായ ഇന്ന് ലാലേട്ടൻ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

കൊറോണയെന്ന അദൃശ്യ ശത്രുവിനെതിരെയാണ് നമ്മുടെ പോരാട്ടം. ഈ പോരാട്ടത്തിൽ ഭയത്തേക്കാളുപരി നമുക്കാവശ്യം ജാഗ്രതയാണ്. ഈ        ഒരവസരത്തിൽ നമ്മുടെ ആരോഗ്യ വകുപ്പ് പറയുന്ന കാര്യങ്ങൾ പരമാവധി അനുസരിച്ച് അവരോടു സഹകരിക്കുകയാണ് വേണ്ടത്. കൊറോണ എന്ന വിപത്തിനെതിരെ ഒരുമിച്ചുള്ള പോരാട്ടത്തിലാണ് നമ്മൾ. സമചിത്തതയോടെ കോറോണയെന്ന  ശത്രുവിനെ നേരിടാം എന്നും അദ്ദേഹം പറയുന്നു 

വീഡിയോ കാണാം