കൊവിഡില്‍ മരണം 30000 കഴിഞ്ഞു; ആറരലക്ഷത്തോളം പേര്‍ക്ക് രോഗം

കൊവിഡില്‍  മരണം 30000 കഴിഞ്ഞു; ആറരലക്ഷത്തോളം പേര്‍ക്ക് രോഗം


ലോകത്ത് കൊവിഡ്‌ ബാധിതരുടെ എണ്ണം ആറര ലക്ഷത്തോട് അടുക്കുന്നു. നൂറ്റി തൊണ്ണൂറിലേറെ രാജ്യങ്ങളിലായി മുപ്പതിനായിരത്തിലേറെ ആളുകളാണ് ഇതുവരെ മരിച്ചത്. യൂറോപ്പില്‍  20,000 ലേറെ ആളുകളുടെ ജീവനാണ് കൊവിഡ് എടുത്തത്. ഇറ്റലിയിലും സ്പെയിനിലും കൂട്ട മരണങ്ങൾ തുടരുകയാണ്. സ്‌പെയിനിൽ 5800 പേരാണ് മരിച്ചത്. ഇറ്റലിയില്‍ മരണ സംഖ്യ പതിനായിരം കടന്നു.

പാകിസ്ഥാനിൽ  രോഗികളുടെ എണ്ണം 1400 ആയി. ഒരു ലക്ഷത്തിലേറെ രോഗികളുള്ള അമേരിക്കയില്‍ മരണം 1700 കടന്നു.