'ശക്തിമാന്‍' ലുക്കിനെതിരെ മുകേഷ് ഖന്ന ഉയര്‍ത്തിയ എതിര്‍പ്പ് പിന്‍വലിച്ചു.

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ധമാക്ക'യിലെ നടന്‍ മുകേഷിന്റെ ‘ശക്തിമാന്‍’ ലുക്കിനെതിരെ മുകേഷ് ഖന്ന ഉയര്‍ത്തിയ എതിര്‍പ്പ് പിന്‍വലിച്ചു.

'ശക്തിമാന്‍' ലുക്കിനെതിരെ മുകേഷ് ഖന്ന ഉയര്‍ത്തിയ എതിര്‍പ്പ് പിന്‍വലിച്ചു.


ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ധമാക്ക'യിലെ നടന്‍ മുകേഷിന്റെ ‘ശക്തിമാന്‍’ ലുക്കിനെതിരെ മുകേഷ് ഖന്ന ഉയര്‍ത്തിയ എതിര്‍പ്പ് പിന്‍വലിച്ചു. ശക്തിമാന്‍ വേഷപ്പകര്‍ച്ചയിലെത്തിയ മുകേഷിന്റെ ചിത്രം വൈറല്‍ ആയിരുന്നു. ദൂരദര്‍ശനിലെ ഹിറ്റ് പരമ്പരയായിരുന്ന 'ശക്തിമാനി' ടൈറ്റിൽ റോളിൽ അഭിനയിച്ച മുകേഷ് ഖന്ന സംഭവം വാർത്തയായ ഉടൻ തന്നെ രംഗത്തെത്തി. ഫെഫ്ക യൂണിയന്‍ പ്രസിഡന്റ് രഞ്ജി പണിക്കര്‍ക്ക് മുകേഷ് ഖന്ന പരാതി അയക്കുകയും ചെയ്തു. 
‘ശക്തിമാന്‍’ സീരിയലിന്റെ പ്രധാന നിര്‍മ്മാതാവായ തനിക്കാണ് ആ വേഷത്തിന്റെ കോപ്പിറൈറ്റ് എന്നും അനുമതിയില്ലാതെ ഈ കഥാപാത്രം ചിത്രത്തിൽ ഉപയോഗിച്ചതായി മുകേഷ് ഖന്ന പരാതിപ്പെട്ടു.  എന്നാൽ ശക്തിമാൻ വേഷത്തിൽ മുകേഷിന്റെ വേഷം മുഴുവൻ സമയമല്ലെന്ന് ഒമർ ലുലു നേരത്തെ പറഞ്ഞിരുന്നു.
ഇപ്പോള്‍ മുകേഷ് ഖന്നയുമായി നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹം എതിര്‍പ്പ് പിന്‍വലിച്ചതായി ഒമല്‍ലുലു പറഞ്ഞു.