റംസിയുടെ മരണത്തില്‍ മാതാവിനെയും നടി ലക്ഷ്മി പ്രമോദിനെയും പൊലീസ് ചോദ്യം ചെയ്തു;

റംസിയെ നിര്‍ബന്ധിപ്പിച്ച്‌ അബോര്‍ഷന്‍ നടത്തിയത് ലക്ഷ്മിയുടെ ഗൂഢാലോച

റംസിയുടെ മരണത്തില്‍ മാതാവിനെയും നടി ലക്ഷ്മി പ്രമോദിനെയും പൊലീസ് ചോദ്യം ചെയ്തു;


കൊല്ലം: യുവതിയുടെ ആത്മഹത്യക്ക് കാരണക്കാരനായ പ്രതിശ്രുത വരനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സീരിയല്‍ നടിയെയും വരന്റെ മാതാവിനെയും പൊലീസ് ചോദ്യം ചെയ്തു. പള്ളിമുക്ക് ഇക്‌ബാല്‍ നഗര്‍ 155 ഹാരീഷ് മന്‍സിലില്‍ ഹാരീഷി(26)ന്റെ മാതാവ് ആരിഫയെയും ഇയാളുടെ സഹോദരന്റെ ഭാര്യയായ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനെയുമാണ് പൊലീസ് ചോദ്യം ചെയ്തത്. ഇവരുവരുടെയും ഫോണ്‍ പൊലീസ് പരിശോധനയക്കായി കണ്ടെടുത്തു. പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇവര്‍ ബന്ധുക്കളുടെ ആരോപണങ്ങള്‍ നിഷേധിച്ചതായാണ് വിവരം.

ഇരവിപുരം വാഴക്കുട്ടത്തില്‍ ചിറവിള പുത്തന്‍ വീട്ടില്‍ റഹീമിന്റെ മകള്‍ റംസി(24)യുടെ മരണത്തിന് കാരണക്കാരായവരിലെ പ്രധാനികളാണ് ആരിഫയും നടി ലക്ഷ്മി പ്രമോദും. ആരിഫ ഹാരിഷുമായുള്ള ബന്ധത്തില്‍ നിന്നും റംസിയെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിന്റെ തെളിവായി പുറത്ത് വന്ന ഫോണ്‍ സംഭാഷണത്തില്‍ എല്ലാം വ്യക്തമാണ്. 10 ലക്ഷത്തോളം രൂപ കടമുള്ളതിനാലാണ് മറ്റൊരു വിവാഹം കഴിക്കാന്‍ ഹാരിഷ് ശ്രമിക്കുന്നതെന്നും വീട്ടുകാരുടെ നിര്‍ദ്ദേശ പ്രകാരം മറ്റൊരു വിവാഹത്തിന് സമ്മതിക്കണമെന്നുമാണ് ആരിഫ റംസിയോട് പറഞ്ഞത്.

റംസിയെ ഗര്‍ഭച്ഛിദ്രം നടത്താന്‍ കൊണ്ടുപോയത് സഹോദരന്റെ ഭാര്യയായ  നടി ലക്ഷ്മി പ്രമോദാണെന്ന് യുവതിയുടെ പിതാവ് റഹിം ആരോപിക്കുന്നു.

'ഷൂട്ടിങ്ങിനായി പോകുമ്ബോള്‍ കുഞ്ഞിനെ നോക്കണമെന്നും, കൂട്ടിനാണെന്നും പറഞ്ഞ് പലപ്പോഴും റംസിനെയും നടി കൂടെ കൊണ്ടുപോകുമായിരുന്നു. ദിവസങ്ങള്‍ക്കു ശേഷം ഹാരിസിനൊപ്പമാണ് അവളെ വീട്ടിലേക്ക് വിടുക. ഗര്‍ഭച്ഛിദ്രം നടത്താന്‍ അവളെ കൊണ്ടുപോയത് സീരിയല്‍ നടിയാണ്. ഗര്‍ഭച്ഛിദ്രം നടത്താനായി മഹല്ല് കമ്മിറ്റിയുടെ വ്യാജരേഖ പ്രതികള്‍ ചമച്ചിരുന്നു . കേസില്‍ നിന്ന് സീരിയല്‍ നടിയെ ഒഴിവാക്കാനായി ഉന്നതതല ഇടപെടലുകള്‍ നടക്കുന്നുണ്ട്. അവരെ ചോദ്യം ചെയ്യണം- റഹീം ആവശ്യപ്പെട്ടു.