സംഗീത സംവിധായകന്‍ സിദ്ധാര്‍ത്ഥ് വിജയന്‍ അന്തരിച്ചു

കലാഭവന്‍ മണിയുടെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയായിരുന്നു സിദ്ധാര്‍ത്ഥ് വിജയന്‍ പേരെടുത്തത്.

സംഗീത സംവിധായകന്‍ സിദ്ധാര്‍ത്ഥ് വിജയന്‍ അന്തരിച്ചു


സംഗീത സംവിധായകന്‍ സിദ്ധാര്‍ത്ഥ് വിജയന്‍ കൊച്ചി സ്വകാര്യ ആശുപത്രിയില്‍ വെച്ച്‌ അന്തരിച്ചു. 63 വയസ്സായിരുന്നു.കലാഭവന്‍ മണിയുടെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയായിരുന്നു സിദ്ധാര്‍ത്ഥ് വിജയന്‍ പേരെടുത്തത്. സ്വാമി തിന്തകത്തോം എന്ന അയ്യപ്പഭക്തി ഗാനത്തിനു വേണ്ടി 1994ലാണ് കലാഭാവന്‍ മണിയുമായി ഒരുമിക്കുന്നത്. മകരപ്പുലരിയാണ് അവസാന കാസറ്റ്. നാടന്‍പാട്ടുകളുടെ കാസ്റ്റുകള്‍, കോമഡി ആല്‍ബങ്ങള്‍ തുടങ്ങിയവയും കലാഭവന്‍ മണിയുമായി ചേര്‍ന്ന് ചെയ്‍തിട്ടുണ്ട്.