മൂത്തോൻ ഏറെ സവിശേഷതകളുമായാണ് തീയേറ്ററുകളിലേക്ക് എത്തുന്നത്..

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂത്തോന്‍.

മൂത്തോൻ ഏറെ സവിശേഷതകളുമായാണ് തീയേറ്ററുകളിലേക്ക് എത്തുന്നത്..


ലയോഴ്സ് ഡയസ് എന്ന ഏറെ ശ്രദ്ധയാകർഷിച്ച ചിത്രത്തിന് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത തന്നെയാണ് ചിത്രത്തെ ഏറെ സ്പെഷ്യലാക്കുന്നത്
നിവിൻ പോളിയുടെ കരിയറിന് നിരവധി ബോക്സ് ഓഫീസ് ഹിറ്റുകൾ ലഭിച്ചിട്ടുണ്ടെങ്കിലും താരത്തിലുപരി നടനെ അടയാളപ്പെടുത്തിയ കഥാപാത്രങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് വേണം പറയാന്‍. ആ കുറവൊക്കെ നികത്തികൊണ്ടാണ്  ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന മൂത്തോന്‍ എന്ന ചിത്രം.

2017 ഏപ്രിലിൽ ചിത്രീകരണം ആരംഭിച്ചു, സെപ്റ്റംബറിൽ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലായിരുന്നു മൂത്തോൻ്റെ ആദ്യ സ്ക്രീനിംഗ്. ഒക്ടോബറിൽ നടക്കുന്ന മുംബൈ അന്താരാഷ്ട്ര ചലച്ചിത്രമേളയിലാണ് രണ്ടാമത്തെ സ്ക്രീനിംഗ്. രണ്ട് ചിത്രങ്ങളുടെയും നിരൂപക പ്രശംസയോടെയാണ് മൂത്തോൻ കേരളത്തിലെ തിയേറ്ററിലെത്തിയത്.


ഏറ്റവും പുതിയ വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ ഞങ്ങളുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യൂ

നിവിൻ പോളി ആരാധകരെ ലക്ഷ്യം വച്ചുള്ള ഒരു മാസ് സിനിമയല്ല മൂത്തോന്‍. അന്താരാഷ്ട്ര ചലച്ചിത്രമേളകളിലായിരുന്നു ആദ്യത്തെ സ്ക്രീനിംഗ് എന്ന് ചിത്രത്തിന്റെ മൗലികതയും ഗൗരവവും വ്യക്തമാക്കുന്നു. മൂത്തോന്‍ ആ പ്രതീക്ഷകളിൽ 100% ന്യായീകരിക്കപ്പെടുന്നു. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത അനുരാഗ് കശ്യപ് ചിത്രത്തിൽ ഹിന്ദി ഡയലോഗുകൾ എഴുതിയിട്ടുണ്ട്.
അനുരാഗ് കശ്യപും ചിത്രത്തിന്റെ നിർമ്മാണ പങ്കാളി കൂടിയാണ്. ബോംബെ, ലക്ഷദ്വീപ് എന്നിവയാണ് ചിത്രത്തിലെ പ്രധാന ലൊക്കേഷനുകൾ.ചിത്രത്തിൻ്റെ അരങ്ങിലും അണിയറയിലും ബോളിവുഡിലെ അധികായന്മാരുടെ സാന്നിദ്ധ്യം കാണാം.ലക്ഷദ്വീപിൻ്റെ സൗന്ദര്യവും മുംബൈ നഗരത്തിലെ ഇടുങ്ങിയ ചേരിയുടെ നിറങ്ങളും ക്യാമറയില്‍ പകര്‍ത്തിയത് രാജീവ് രവിയാണ്.
ലക്ഷദ്വീപിൽ നിന്ന് സഹോദരൻ അക്ബറിനെ തേടി ബോംബെയിൽ എത്തുന്ന മുല്ലയുടെ കഥയാണ് മൂത്തോന്‍. മുല്ലയായി സഞ്ജന ദീപു, അക്ബറായി നിവിൻ പോളി. വളരെയധികം സങ്കീർണ്ണതകളുള്ള മുല്ല എന്ന കഥാപാത്രമാണ് സഞ്ജനയുടേത്  മുല്ലയായി ജീവിക്കുകയായിരുന്നു.ശശാങ്ക് അറോറ, ദിലീഷ് പോത്തന്‍, റോഷന്‍ മാത്യു, സുജിത് ശങ്കര്‍ എന്നിവരുടെ പ്രകടനവും നിവിന്‍ പോളിക്കും സഞ്ജന ദിപുവിനും ഒപ്പം പ്രശംസനീയമാണ്.
സാഗര്‍ ദേശായി ഒരുക്കിയ പശ്ചാത്തല സംഗീതം ചിത്രത്തിൻ്റെ മൂഡ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. പലപ്പോഴും നിശബ്ദത ചിത്രത്തിലെ വലിയ സംഗീതമായി മാറുന്നത് കാണാം.

നിവിന്‍ പോളിയിലെ മാസ് താരത്തെ കാണാന്‍ വേണ്ടി മാത്രം തിയറ്ററിലേക്ക് എത്തുന്ന പ്രേക്ഷകര്‍ക്കുള്ള സിനിമയല്ല മൂത്തോന്‍. ലക്ഷദ്വീപിൽ ഓർത്തഡോക്സ് മുസ്ലീം ചിന്തകനായി ജീവിച്ചിരുന്ന അക്ബർ ബോംബെ നഗരത്തിൽ ഭായിയായി. ഭായ് എന്ന് ചിത്രത്തിലൂടെ അക്ബർ മനസ്സിനെ നിരന്തരം വേട്ടയാടുകയായിരുന്നു.
ഇത് കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നിടത്താണ് നിവിൻ പോളി എന്ന നടൻ പ്രശംസനേടുന്നത്. വാണിജ്യ സിനിമയുടെ ചട്ടക്കൂടിനുള്ളിലെ അവതരണമോ വിഷയ സ്വീകരണമോ അല്ല മൂത്തോന്‍. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂത്തോന്‍.