മകൻ്റെ വീഡിയോയുമായി നവ്യ!

മകൻ്റെ വീഡിയോയുമായി നവ്യ!


ഇന്ത്യ 21 ദിവസത്തോളം ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെ തുടർന്ന് സാധാരണക്കാരെ പോലെ തന്നെ സിനിമാ താരങ്ങളും വീട്ടിനുള്ളിൽ കഴിയുകയാണ്. ലോക്ക് ഡൗൺ ദിനങ്ങളിൽ വീട്ടിനുള്ളിലെ സന്തോഷനിമിഷങ്ങളൊക്കെ താരങ്ങൾ ആരാധകരുമായി പങ്കുവെക്കുകയാണ് ഇപ്പോൾ. അത്തരത്തിൽ നടി നവ്യ നായർ വീട്ടിനുള്ളിലെ സന്തോഷ നിമിഷങ്ങളൊക്കെ പങ്കുവെച്ചിരിക്കുകയാണ്.

 

ജാൻ എന്ന് ചെല്ലപ്പേരിൽ വിളിക്കുന്ന തൻ്റെ മകൻ്റെ ക്വാറൻ്റൈൻ ദിന സ്പെഷ്യൽ ടൈംപാസിൻ്റെ വീഡിയോ ആണ് താരം ഇപ്പോൾ പങ്കുവെച്ചിട്ടുള്ളത്. മുത്തച്ഛനൊപ്പം വീട്ടുവളപ്പ് വൃത്തിയാക്കുന്ന സായി കൃഷ്ണയുടെ വീഡിയോ ആണ് നവ്യ പങ്കുവെച്ചത്. വീട്ടിൽ ക്വാറൻ്റൈനിലിരിക്കുമ്പോൾ തൻ്റെ ജാൻ പുതിയ പാഠങ്ങൾ പഠിക്കുകയാണെന്ന് നവ്യ വീഡിയോ ഷെയർ ചെയ്തുകൊണ്ട് കുറിച്ചു.