ഒരു യഥാർഥ സഖാവിന്റെ ജീവിതം

'ഒരു ചുവന്ന കൊടിയും കമ്പിൽ തൂക്കി രണ്ട്‌ ഇങ്കിലാബും കൊണ്ട് നടന്നാൽ കമ്മ്യൂണിസ്റ്റാവില്ല '....


'ഒരു ചുവന്ന കൊടിയും കമ്പിൽ തൂക്കി രണ്ട്‌ ഇങ്കിലാബും കൊണ്ട് നടന്നാൽ കമ്മ്യൂണിസ്റ്റാവില്ല '....ഒരു യഥാർത്ഥ സഖാവിന്റെ ജീവിതത്തെ ആസ്പദമാക്കി ഏതാനും ചില ചെറുപ്പക്കാർ ചേർന്ന് ചെറിയ ബഡ്ജറ്റിൽ പൂർത്തിയാക്കിയ 'റെഡ് നല്ലകട്ടചുവപ്പു ' എന്ന ഷോർട് ഫിലിം പുറത്തിറങ്ങി. കുറച്ചു ചെറുപ്പക്കാരുടെ സംരംഭമായ ഇന്റർവെൽ പ്രൊഡക്ഷൻസ് നിർമിച്ചു ബിനീഷ് ജോസഫ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ ബിബിൻ ബെന്നി, ജിമേഷ് P C, കൊടുവഴങ്ങ ബാലകൃഷ്‌ണൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.