‘മറിയം വന്ന് വിളക്കൂതി’ ടീസര്‍ പുറത്ത്.

ARK മീഡിയയുടെ ബാനറില്‍ രാജേഷ്‌ ആഗസ്റ്റില്‍ നിര്‍മ്മിച്ച്‌ നവാഗതനായ ജെനിത് കാച്ചപ്പിള്ളി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ‘മറിയം വന്ന് വിളക്കൂതി’.

‘മറിയം വന്ന് വിളക്കൂതി’ ടീസര്‍ പുറത്ത്.


 ARK മീഡിയയുടെ ബാനറില്‍ രാജേഷ്‌ ആഗസ്റ്റില്‍ നിര്‍മ്മിച്ച്‌ നവാഗതനായ ജെനിത് കാച്ചപ്പിള്ളി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ‘മറിയം വന്ന് വിളക്കൂതി’. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. നടന്‍ അജു വര്‍ഗീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിലൂടെയാണ് ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തത്.
സിജു വിൽ‌സൺ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, അൽത്താഫ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ നടി സേതുലക്ഷ്മിയാണ് നായികയായി എത്തുന്നത്. നാട്ടില്‍ പുരത്തിന്റെ തനിമ നിറഞ്ഞ കഥാപാത്രങ്ങളെ അതിന്റെ ജീവന്‍ ചോരാതെ പ്രേക്ഷകരിലേക്ക് എത്തിച്ച് അമ്പരപ്പിക്കുന്ന നടിയാണ് സേതുലക്ഷ്മിയമ്മ. എന്നാല്‍ പതിവിന് വിപരീതമായൊരു വേഷപ്പകര്‍ച്ചയിലാണ് നടി തന്റെ പുതിയ ചിത്രമായ ‘മറിയം വന്ന് വിളക്കൂതി’യില്‍ എത്തുന്നത്. അല്‍താഫ് സലിം, ബൈജു, ബേസില്‍ ജോസഫ്, എം.എ ഷിയാസ്, ബിനു അടിമാലി, നടനും, തിരക്കഥാ കൃത്തും സംവിധായകനുമായ സിദ്ധാര്‍ഥ് ശിവ എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സിനോജ് പി അയ്യപ്പന്‍ ഛായാഗ്രഹണവും എഡിറ്റിംഗ് അപ്പു ഭട്ടതിരിയും നിര്‍വഹിച്ചിരിക്കുന്നു. സംഗീതം, വാസിം-മുരളി, പ്രശാന്ത്‌ പിള്ള, കലാസംവിധാനം: മനു ജഗത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : ജയന്‍ നമ്പ്യാര്‍. അസോസിയേറ്റ് ഡയറക്ടര്‍: നൈനാന്‍ ആന്റോ, സഹ രചിയിതാവ്: അരുണ്‍ പാടത്ത്, വസ്ത്രാലങ്കാരം: വൈശാഖ് രവി, മേക്കപ്പ്: റോണക്സ്‌ സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അനീഷ്‌ പെരുമ്പിലാവ്. 

 യൂട്യൂബില്‍ തരംഗമായി അല്‍ മല്ലു:വീഡിയോ.