ആദ്യ ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന് തകര്‍പ്പന്‍ ജയം.

ഹാമില്‍ട്ടണ്‍ ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ന്യൂസിലാന്‍ഡിന് നാല് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം.

ആദ്യ ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന് തകര്‍പ്പന്‍ ജയം.


ഹാമില്‍ട്ടണ്‍ ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ന്യൂസിലാന്‍ഡിന് നാല് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ വിജയം മുന്നില്‍ കണ്ടെങ്കിലും കിവീസ് ബാറ്റ്‌സ്മാന്‍മാരുടെ മുന്നില്‍ അടിയറ വെക്കാനായിരുന്നു വിധി. ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സാണ് അടിച്ചൂകൂട്ടിയത്. മറുപടി ബാറ്റിംഗില്‍ 48.1 ഓവറില്‍ ന്യൂസിലാന്‍ഡ് 6 വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു

റോസ് ടെയ്‌ലറുടെ സെഞ്ച്വറിയും നിക്കോള്‍സ്, ലാഥം എന്നിവരുടെ അര്‍ധ സെഞ്ച്വറികളുമാണ് കിവീസിന് തകര്‍പ്പന്‍ ജയം നേടിക്കൊടുത്തത്. റോസ് ടെയ്‌ലര്‍ 84 പന്തില്‍ നാല് സിക്‌സും പത്ത് ഫോറും സഹിതം 109 റണ്‍സുമായി പുറത്താകാതെ നിന്നു.
ലാഥം 48 പന്തില്‍ 69 റണ്‍സെടുത്തു. രണ്ട് സിക്‌സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു ഇന്നിംഗ്‌സ്. നിക്കോള്‍സ് 78 റണ്‍സും ഗപ്റ്റില്‍ 32 റണ്‍സുമെടുത്തു. ഇന്ത്യക്കായി കുല്‍ദീപ് രണ്ടും ഷമി, താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശ്രേയസ്സ് അയ്യരുടെ സെഞ്ച്വറി മികവിലാണ് കൂറ്റന്‍ സ്‌കോര്‍ നേടിയത്. ശ്രേയസ്സ് 103 റണ്‍സും നായകന്‍ കോഹ്ലി 51, കെ എല്‍ രാഹുല്‍ 88 റണ്‍സുമെടുത്തു.