പരമ്പര തൂത്തുവാരി ന്യൂസിലൻഡ്.

അവസാന ഏകദിനത്തിൽ 5 വിക്കറ്റിനായിരുന്നു കിവീസ് ജയം.

പരമ്പര തൂത്തുവാരി ന്യൂസിലൻഡ്.


ഇന്ത്യക്കെതിരായ അവസാനത്തെ ഏകദിന മത്സരത്തിലും വിജയിച്ച് ന്യൂസിലൻഡ് പരമ്പര തൂത്തുവാരി. അവസാന ഏകദിനത്തിൽ 5 വിക്കറ്റിനായിരുന്നു കിവീസ് ജയം. സ്കോർ ഇന്ത്യ- 296/7, കിവീസ് -300/5. മാർട്ടിൻ ​ഗപ്റ്റിൽ, ഹെന്റി നിക്കോൾസ് അവസാനം തകർത്തടിച്ച കോളിൻ ഡി ​ഗ്രാൻഹോം എന്നിവരുടെ അർദ്ധസെഞ്ച്വറികളാണ് കിവീസിന് ജയം സമ്മാനിച്ചത്.
ഇന്ത്യയുർത്തിയ വിജയലക്ഷ്യം നിസാരമായി മറികടക്കുമെന്ന് തോന്നിച്ചതായിരുന്നു കിവീസ് തുടക്കം. മാർട്ടിൻ ​ഗപ്റ്റിലും ഹെന്റി നിക്കോൾസും ചേർന്ന് ഇന്ത്യൻ ബൗളർമാരെ തല്ലിച്ചതച്ചതോടെ പതിനേഴാം ഓവറിൽ തന്നെ കിവീസ് നൂറ് കടന്നു. ഇതിന് ശേഷമാണ് 66 റൺസെടുത്ത ​ഗപ്റ്റിൽ വീണത്. ആറ് ഫോറും നാല് സിക്സുമടങ്ങുന്നതായിരുന്നു ​ഗപ്റ്റിലിന്റെ ഇന്നിം​ഗ്സ്. പിന്നാലെ വന്ന കെയിൻ വില്യസംനും റോസ് ടെയിലറിനും കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും നിക്കോൾ ഒരുവശത്ത് നിലുറപ്പിച്ചതോടെ സ്കോർ ഉയർന്നു.

എന്നാൽ 80 റൺസെടുത്ത് നിക്കോൾസും പിന്നാലെ ജിമ്മി നീഷാമും പുറത്തായതോടെ കിവീസ് ഒന്ന് പരുങ്ങി. പക്ഷെ പിന്നീട് ടോം ലാഥവും ​ഗ്രാൻഹോമും ചേർന്ന് അതിവേ​ഗം വെടിക്കെട്ട് ബാറ്റിങ്ങിലൂടെ കിവീസിന് ജയം സമ്മാനിക്കുകയായിരുന്നു. 28 പന്തിൽ ആറ് ഫോറും മൂന്ന് സിക്സുമടക്കം 58 റൺസാണ് ​ഗ്രാൻഹോം നേടിയത്. 34 പന്തുകളിൽ നിന്ന് 32 റൺസ് ലാഥവും നേടി.
മത്സരം തിരിച്ചുപിടിക്കാമെന്ന് പ്രതീക്ഷയുണ്ടായിരുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി നൽകിയത് 46-ാം ഓവറായിരുന്നു. ഷർദുൽ ഠാക്കൂർ എറഞ്ഞ ഈ ഓവറിൽ നിന്ന് കിവീസ് 20 റൺസാണ് അടിച്ചുകൂട്ടിയത്.