നിര്‍ഭയ കേസ്:പ്രതി വിനയ് ശര്‍മ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രിംകോടതി വിധി ഇന്ന്.

ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് നിര്‍ഭയ കേസ് പ്രതി വിനയ് ശര്‍മ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രിംകോടതി ഇന്ന് വിധി പറയും.

നിര്‍ഭയ കേസ്:പ്രതി വിനയ് ശര്‍മ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രിംകോടതി വിധി ഇന്ന്.


ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് നിര്‍ഭയ കേസ് പ്രതി വിനയ് ശര്‍മ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രിംകോടതി ഇന്ന് വിധി പറയും. വധശിക്ഷ വെവ്വേറെ നടത്തണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യത്തിലും കോടതി വാദം കേള്‍ക്കും.രാഷ്ട്രപതിയുടെ തീരുമാനം പക്ഷപാതപരമായാണെന്നാണ് വിനയ് ശര്‍മയുടെ ആരോപണം. തീഹാര്‍ ജയില്‍ വാസം കാരണം മാനസിക പ്രശ്നങ്ങളുണ്ടെന്നും വധശിക്ഷയില്‍ ഇളവ് നല്‍കണമെന്നും വിനയ് ശര്‍മ ആവശ്യപ്പെട്ടു.

എന്നാല്‍, വിനയ് ശര്‍മയുടെ വാദത്തെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇന്നലെ തള്ളിയിരുന്നു. കേസിന്റെ വിശദാംശങ്ങളിലേക്ക് കടന്നപ്പോള്‍ പ്രതിഭാഗം അഭിഭാഷകനെ കോടതി വിമര്‍ശിച്ചു.

 കൊറോണ വൈറസ് : ചൈനയില്‍ മരണസംഖ്യ 1468 കവിഞ്ഞു.